രാത്രി സീരിയൽ ചിത്രീകരണത്തിനിടെ ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്ക് നേരെ ലൈംഗികാതിക്രമം; യുവതിയുടെ പരാതിയിൽ സീരിയൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്

Spread the love

തിരുവനന്തപുരം: ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സീരിയൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്. അസീം ഫാസിക്കെതിരെയാണ് തിരുവല്ലം പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ രാത്രി സീരിയൽ ചിത്രീകരണത്തിനിടെ മദ്യലഹരിയിൽ ഇയാൾ കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി.

സിരീയലിന്റെ നിർമ്മാതാവിനോട് യുവതി പരാതി പറഞ്ഞതോടെ ഇയാളെ സീരിയലിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിർമ്മാതാവ് മാറിയതോടെ വീണ്ടും ഈ സീരിയലിന്റെ കൺട്രോളറായെത്തിയ അസീം ഭീഷണിപ്പെടുത്തിയെന്നും ജോലിയിൽ നിന്ന് ഒഴിവാക്കിയെന്നും പരാതിക്കാരി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം തുടരുന്നുവെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു.