ലാലേട്ടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല, അദ്ദേഹം എൻ്റെ ഒപ്പം നിൽക്കുമെന്ന് കരുതുന്നു; സാന്ദ്ര തോമസ്

Spread the love

കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ച നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ നോമിനേഷന്‍ കഴിഞ്ഞ ദിവസം സംഘടന തള്ളിയിരുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിക്കണം എന്ന കാരണം കാണിച്ചാണ് സംഘടന സാന്ദ്രയുടെ നോമിനേഷന്‍ തള്ളിക്കളഞ്ഞത്. സാന്ദ്ര ഇതിനെ ചോദ്യം ചെയ്യുകയും നിയമപരമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിരുന്നു. തന്റെ ഈ നിലപാടില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പ്രതികരണത്തെക്കുറിച്ച്‌ പറയുകയാണ് സാന്ദ്ര.

സാന്ദ്രയുടെ വാക്കുകൾ ഇങ്ങനെ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി തന്നോട് പറഞ്ഞു. നിലപാട് വ്യക്തമാക്കിയപ്പോള്‍ കമ്മിറ്റ് ചെയ്ത ചിത്രത്തില്‍ നിന്ന് പിന്മാറി. ലാലേട്ടന്‍ ഈ വിഷയത്തില്‍ എന്നോട് പ്രതികരിച്ചിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ ചുറ്റും നില്‍ക്കുന്ന ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. അവരൊക്കെ പൂര്‍ണ പിന്തുണ തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒപ്പം നില്‍ക്കുന്ന ആളുകള്‍ എനിക്ക് പിന്തുണ നല്‍കുമ്ബോള്‍ ഞാന്‍ മനസിലാകുന്നത് അദ്ദേഹവും എനിക്ക് ഒപ്പം എന്നാണ്’.