സിനിമയില്‍ അവസരവും വിവാഹ വാഗ്ദാനവും നല്‍കി പലയിടങ്ങളിൽ എത്തിച്ച്‌ പീഡിപ്പിച്ചു; സിനിമ നിര്‍മ്മാതാവ് മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍ പീഡനക്കേസില്‍ അറസ്റ്റില്‍; പിടിയിലായത് ആട്- തേക്ക്- മാഞ്ചിയം തട്ടിപ്പിലെ വിവാദ നായകന്‍…..

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സിനിമാ നിര്‍മ്മാതാവും വിവാദ വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ ലൈംഗിക പീഡനക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു.

തൃശൂര്‍ സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. സിനിമയില്‍ അവസരവും വിവാഹവാഗ്ദ്ധാനവും നല്‍കി 2000 മുതല്‍ വയനാട്, മുംബയ്, തൃശൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു എന്നും പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ മാസമാണ് യുവതി പരാതിയുമായി എറണാകുളം സെന്‍ട്രല്‍ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് കേസെടുത്തെങ്കിലും മാര്‍ട്ടിന്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

ജാമ്യം നല്‍കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ചോദ്യംചെയ്യലിന് ഹാജരായിരുന്നു. ഇന്ന് വീണ്ടും ചോദ്യംചെയ്യലിന് എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

ഇയാളെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തുകയാണ്. 1986-1992 കാലഘട്ടത്തിലെ ആട്- തേക്ക്- മാഞ്ചിയം തട്ടിപ്പുകേസിലൂടെ വിവാദ നായകനായ വ്യക്തിയാണ് മാര്‍ട്ടിന്‍.
നിരവധി പേരാണ് അന്നത്തെ തട്ടിപ്പിന് ഇരയായത്. അതിനുശേഷം സി.എസ്.മാര്‍ട്ടിന്‍ എന്ന് പേരുമാറ്റിയശേഷം സിനിമാ നിര്‍മ്മാണം ഉള്‍പ്പടെയുള്ളവയില്‍ സജീവമായിരുന്നു.