മലയാള സിനിമയിൽ വീണ്ടും ലൈംഗിക പീഡന വിവാദം: ഇത്തവണ കുടുങ്ങിയത് നിർമ്മാതാവ്; ഫോണിൽ വിളിച്ച് പ്രമുഖ നടിയോട് അശ്ലീലം പറഞ്ഞു: പരാതിയിൽ നടപടി മുക്കി പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി: ദിലീപും നടിയും തമ്മിലുള്ള പീഡന പരാതിയ്ക്ക്ു പിന്നാലെ മലയാള സിനിമയിൽ വീണ്ടും ലൈംഗിക പീഡന ആരോപണം. മീടു ആരോപണങ്ങളുടെ ചുവട് പിടിച്ചാണ് ഹിറ്റ് സിനിമകളുടെ സംവിധായകനെതിരെ ഇപ്പോൾ മീടു ആരോപണവും പീഡന പരാതിയും പൊലീസ് സ്റ്റേഷൻ കയറിയിരിക്കുന്നത്. ആരോപണം ശക്തമായി യുവതി ഉയർത്തിയതോടെ പരാതി കൈവിട്ട് പോയിരിക്കുകയാണ്. എന്നാൽ, സംഭവം കേസെടുക്കാതെ ഒതുക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.
നടിയുടെ പരാതി സ്ഥിരീകരിച്ച പൊലീസ് പക്ഷെ തുടർ നടപടികൾക്ക് മടിച്ച് നിൽക്കുകയാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകി മതി എന്നാണ് തീരുമാനം. പ്രാഥമിക അന്വേഷണം വിട്ടുവീഴ്ചയില്ലാതെ നടത്തുക. അതിനുശേഷം നടപടി സ്വീകരിക്കുക. അപ്പുറത്ത് ഉള്ളത് പ്രശസ്ത നിർമ്മാതാവായതിനാൽ തീരുമാനം പരമാവധി വൈകിക്കുക. ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ അടക്കം തെളിവായി കാട്ടി യുവതി നൽകിയ പരാതിയാണ് പൊലീസ് കാര്യമായ നടപടിയെടുക്കാതെ മുക്കിയിരിക്കുന്നത്. ശക്തമായ തെളിവായി ഇത് നിൽക്കുമ്പോഴാണ് പൊലീസിന്റെ കേസിലെ മെല്ലെപ്പോക്ക്.
അതേസമയം യുവതി നടത്തിയ ഫോൺ സംഭാഷണം നിർമ്മാതാവും റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഈ സംഭാഷണങ്ങൾക്ക് ഒരു ബ്ളാക്ക് മെയിൽ ചുവയുണ്ട്. അതുകൊണ്ട് തന്നെയാണ് എഫ്ഐആർ പൊലീസ് വൈകിപ്പിക്കുന്നത്. യുവതിയുടെ കയ്യിലുള്ള ദൃശ്യങ്ങൾ ലൈംഗിക പീഡനത്തിന് തെളിവാണ്. അതുപ്രകാരം പൊലീസിന് മേൽ നടപടികൾ സ്വീകരിക്കാം. പക്ഷെ സംഭാഷണ ശകലങ്ങൾ ശ്രവിക്കുമ്‌ബോൾ ബ്ളാക്ക് മെയിൽ ചെയ്യാനുള്ള ശ്രമവുമുണ്ട്. ലൈംഗിക പീഡനത്തിന്റെ പേരിൽ നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം വസൂലാക്കാനുള്ള ശ്രമം നടി നടത്തിയോ എന്നാണു പൊലീസ് പരിശോധിക്കുന്നത്.
അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കാനാണ് തീരുമാനം. രണ്ടു ഭാഗത്തു നിന്നും ആരോപണങ്ങളും തെളിവുകളും ഉള്ളതിനാൽ തത്ക്കാലം ഈ രണ്ടായിരത്തിലേറെയുള്ള കേസുകളിൽ ഒരു കേസ് ആയി മാത്രം കാണുക. ഇതാണ് കൊച്ചി പൊലീസ് നിലവിൽ എടുത്ത തീരുമാനം. മറ്റു കേസുകളിലെ പോലെ തന്നെ തുടർ നടപടികൾ ഈ കേസിലും സ്വീകരിച്ചാൽ മതി. ഇതാണ് കൊച്ചി പൊലീസ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കേസിൽ പ്രത്യേക പരിഗണനകൾ നൽകാത്തതിനാൽ നടപടികൾ സ്വാഭാവികമായും വൈകും. ഇതിന്നിടയിൽ വാദികൾക്ക് വേണമെങ്കിൽ ഈ കേസിൽ ഒത്തുതീർപ്പ് നടത്താം. അല്ലെങ്കിൽ സംഭവം അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം നടപടികൾ സ്വീകരിക്കാം. ഇതാണ് പൊലീസ് ഈ കേസിൽ സ്വീകരിക്കുന്ന നിലപാട്. മലയാള സിനിമയിലെ മാഫിയാ രീതികളെ കുറിച്ച് നല്ല അറിവുള്ളതിനാൽ സിനിമാ രംഗത്തുള്ളവരെയും പൊലീസ് ബന്ധപ്പെടുന്നുണ്ട്. ഇതിനാണ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് എന്ന് പൊലീസ് പറയുന്നത്. പൊലീസ് ഇങ്ങിനെയാണ് നീങ്ങുന്നത് എങ്കിലും നടി പക്ഷെ ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് ഇല്ലാ എന്ന വാശിയിലാണ്.
താൻ നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കണം എന്നാണു യുവതിയുടെ വാദം. ഈ ലക്ഷ്യത്തോടെയാണ് യുവതി നീങ്ങുന്നത്. ലൈംഗിക പീഡനം സംബന്ധിച്ച് തന്റെ പക്കൽ തെളിവുകളുമുണ്ട്. അത് പൊലീസിന് നൽകിയിട്ടുമുണ്ട്. ഇതുകൊണ്ട് തന്നെ പൊലീസ് നടപടികൾ സ്വീകരിക്കണം എന്നാണ് യുവതി ആഗ്രഹിക്കുന്നത്. നടപടികൾ വൈകുന്നതിൽ നടിക്ക് ആശങ്കകളുമുണ്ട്. നടികളുടെ പീഡനത്തിന് എതിരെ പോരാടുന്ന മലയാള സിനിമയിലെ വനിതാ സംഘടനാ ഡബ്ള്യുസിസി ഈ കാര്യം അറിഞ്ഞിട്ടുണ്ട്. ഈ പരാതിയിലെ വിശദാശങ്ങൾ അവർ തേടിയിട്ടുമുണ്ട്.
പ്രതിസ്ഥാനത്ത് പ്രമുഖ നിർമ്മാതാവ് ആയതിനാൽ ഇത് വേറെ പരുക്കുകൾ ഇല്ലാതെ പരിഹരിക്കാൻ സിനിമാ രംഗത്തെ ഉന്നതർ ശ്രമിക്കുന്നുണ്ട്. ദിലീപ് കേസ് മുന്നിൽ ഉള്ളതിനാൽ ഇനിയും മലയാള സിനിമയുടെ മുഖം വികൃതമാകരുത് എന്നാണു പ്രമുഖ നിർമ്മാതാക്കളുടെയും സംവിധായകരുടെയും ആഗ്രഹം. അതിനാൽ ഏതുവിധേയനും പ്രശ്നം ഒതുക്കി തീർക്കണം എന്നാണ് നിർമ്മാതാക്കളും നിർമ്മാതാവിന് അടുപ്പമുള്ള സംവിധായകരും നിർമ്മാതാവിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രശ്നം വഷളായാൽ തനിക്കും അത് കുരുക്കാകും എന്ന് മനസിലാക്കിയതിനാൽ നിർമ്മാതാവും ഇപ്പോൾ പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുണ്ട്.
ഒരാഴ്ച മുൻപാണ് പ്രമുഖ നടി പ്രമുഖ നിർമ്മാതാവിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് കൊച്ചി നോർത്ത് സിഐയ്ക്ക് പരാതി നൽകുന്നത്.