വിട്ടു വീഴ്ച ചെയ്താൽ കൂടുതൽ അവസരങ്ങൾ നല്കാം, : പ്രതിഫലം ഇരട്ടിയാക്കാം :നിർമാതാവിനെതിരെ തെന്നിന്ത്യൻ താര സുന്ദരി
സ്വന്തം ലേഖകൻ
കൊച്ചി : വിട്ടുവീഴ്ച ചെയ്താൽ സിനിമയിൽ കൂടുതൽ അവസരങ്ങൾ നല്കാമെന്ന് പ്രമുഖ നിർമാതാവ് പറഞ്ഞതായി തെന്നിന്ത്യൻ താരസുന്ദരി. തുടരെ തുടരെ ബോളിവുഡ് സിനിമാ രംഗത്ത് ഉൾപ്പെടെ നിരവധി പുതിയ ഗോസിപ്പുകളും വിവാദ ആരോപണങ്ങളുമാണ് എത്തുന്നത്. പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ഓരോ സിനിമ രംഗത്ത് നിന്നും പുറത്തു വരുന്നത്.
ഏറ്റവും ഗ്ലാമറസായ ഇൻഡസ്ട്രിയാണ് സിനിമ. അതുകൊണ്ട് തന്നെ ദിനംപ്രതി നിരവധി പേരാണ് സിനിമ മോഹവുമായി ഈ രംഗത്തേക്ക് കടന്നുവരുന്നത്. ഇവരുടെ അഭിനയത്തോടുള്ള മോഹം മുതലെടുത്താണ് പലരും ചൂഷണത്തിന് ഇരയാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമാ രംഗത്ത് നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് താരം മാൻവി ഗാഗ്രൂ രംഗത്ത് വന്നിരിക്കുകയാണ്. ഫോണിൽ കൂടി ഓരാൾ മോശമായി സംസാരിച്ചതിനെ കുറിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ഒരു വെബ് സീരിയലിൽ അഭിനയിക്കുന്നതിനു വേണ്ടിയാണ് നിർമ്മാതാവ് തന്നെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. ഒരു അൺനോൺ നമ്പറിൽ നിന്നാണ് ഫോൺ വന്നത്. ആദ്യം സീരിസിന്റെ ബജറ്റിനെ കുറിച്ചായിരുന്നു സംസാരിച്ചു തുടങ്ങിയത്.
വളരെ കുറഞ്ഞ ബജറ്റായിരുന്നു അയാൾ ആദ്യം എന്നോട് പറഞ്ഞത്. എന്നാൽ ഞാൻ സ്‌ക്രിപിറ്റിനെ കുറിച്ചായിരുന്നു ചോദിച്ചത് സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടാൽ പ്രതിഫലത്തെ കുറിച്ചും തുടർന്ന് ഡേറ്റിനെ കുറിച്ചും സംസാരിക്കാമെന്ന് ഞാൻ അയളോട് പറയുകയായിരുന്നു.
ബജറ്റിനെ കുറിച്ച് ആയാൾ പറഞ്ഞു. വളരെ ചെറിയ ബജറ്റ് ആയിരുന്നു അത്. ഇതിന് ഓക്കെയാകമോ എന്ന് അയാൾ ചോദിച്ചു. പ്രതിഫലം വളരെ കുറവാണെന്ന് പറഞ്ഞപ്പോൾ മൂന്ന് ഇരട്ടി വർധിപ്പിക്കുകയായിരുന്നു. ഇത്രയേ തരാൻ സാധിക്കുകയുള്ളു, പക്ഷെ കുറച്ച് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും എന്ന് അയാൾ പറയുകായിരുന്നു.
അയാൾ പറഞ്ഞത് മനസിലായതോടെ പൊലീസിൽ പരാതി നൽകുമെന്നൊക്കെ ഞാനും പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു മാൻവി ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയായിരുന്നു.
‘ഏഴ്എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും കോംപ്രമൈസ് എന്ന വാക്ക് കേൾക്കുകയാണ്. അയാളെ കറേ ചീത്ത വിളിച്ച് കോൾ കട്ട് ചെയ്തു’. ‘മീടൂ’ ക്യാംപെയ്ൻ ഇത്രയും ചർച്ചയായതിന് ശേഷവും വീണ്ടും ഇങ്ങനെയുള്ള കാര്യങ്ങൾ ആവർത്തിക്കുന്നുവെന്നത് തന്നെ ഏറെ അമ്പരപ്പിക്കുകയാണെന്നും മാൻവി പറയുന്നു.
സിനിമകളെ കൂടാതെ വെബ് സീരീസിവും മാൻവി സ്ഥിര സാന്നിധ്യമാണ്. മാൻവി പ്രധാന വേഷത്തിലെത്തുന്ന ഫോർ മോർ ഷോട്ട്‌സ് പ്ലീസ് രണ്ടാം സീസൺ ഈ മാസം 17 ന് ആമസോൺ പ്രൈമിൽ റിലീസാകാനിരിക്കുകയാണ്. പെൺകുട്ടികൾ തമ്മിലുള്ള ബന്ധം ശക്തമാകുന്നതിനെ കുറിച്ചാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്.