
കോട്ടയം: സ്വകാര്യ മില്ലുകളുടെ സംഘടനാ നേതാക്കളുമായി സർക്കാർ നടത്തിയ തുടർചർച്ച പരാജയപ്പെട്ടതോടെ നെല്ലു സംഭരണം അവതാളത്തിലായി.
56 മില്ലുകളില്‍ നിലവില്‍ നാലു മില്ലുകള്‍ മാത്രമാണ് നെല്ലു സംഭരിക്കാൻ തയ്യാറായിട്ടുള്ളത്. സഹകരണ സംഘങ്ങള്‍ വഴി ഇനി നെല്ലു സംഭരിക്കാനാണ് സർക്കാർ നീക്കം. ഇതിനായി മന്ത്രിമാരായ വി.എൻ.വാസവൻ, കെ.കൃഷ്ണൻകുട്ടി, എം.ബി രാജേഷ് എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ മന്ത്രി സഭാ യോഗം ചുമതലപ്പെടുത്തി. നാളെ യോഗം ചേർന്നു ഇതു സംബന്ധിച്ച ചർച്ച നടത്തും. അതേസമയം സംഘങ്ങള്‍ വഴിയുള്ള നെല്ല് സംഭരണം നേരത്തേ പരീക്ഷിച്ചു പരാജയപ്പെട്ടതാണെന്ന് കർഷകർ പറയുന്നു.
100 കിലോ നെല്ല് കുത്തി അരിയാക്കുമ്ബോള്‍ 68 കിലോ തിരിച്ചു നല്‍കണമെന്ന സർക്കാർ നിബന്ധന നഷ്ടകച്ചവടമാകുമെന്നതിനാല്‍ അംഗീകരിക്കാനാവില്ലെന്നാണ് മില്ലുടമകളുടെ നിലപാട് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
64. 5 കിലോ അരി തിരിച്ചു നല്‍കാമെന്ന ഡിമാൻഡിനു പകരം 65.5 കിലോ അരി മതി എന്ന നിബന്ധന മുഖ്യമന്ത്രി മുന്നോട്ടു വെച്ചെങ്കിലും മില്ലുകള്‍ അംഗീകരിച്ചില്ല.




