
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ അടിപിടി. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം.
തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ ജീവനക്കാരിയായ യുവതിയും സുഹൃത്തും തമ്മിലാണ് സംഘർഷമുണ്ടായത്. മയക്കുമരുന്നിൻ്റെ ലഹരിയിലാണ് ഇരുവരും സംഘർഷം ഉണ്ടാക്കിയതെന്നാണ് ദൃകസാക്ഷികൾ പറയുന്നത്. ഇവരുവരും തമ്മിൽ അടികൂടുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്.
പോലീസ് രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, തങ്ങൾ തമാശയ്ക്ക് ചെയ്തതാണെന്നും പോലീസിൽ പരാതിയില്ലെന്നുമാണ് യുവതി നൽകിയ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


