
വനിതാസുഹൃത്തിനെ കോക്പിറ്റിലിരുത്തി; സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; എയര്‍ ഇന്ത്യ പൈലറ്റിനെതിരെ അന്വേഷണം
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: കോക്പിറ്റില്‍ പെണ്‍സുഹൃത്തിനെ കയറ്റി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന പരാതിയില്‍ എയര്‍ ഇന്ത്യ പൈലറ്റിനെതിരെ അന്വേഷണം. ദുബായില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഫെബ്രുവരി 27നായിരുന്നു സംഭവം. ക്യാബിന്‍ ക്രൂ നല്‍കിയ പരാതിയിലാണ് ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചത്.
വിമാനത്തിലെ യാത്രക്കാരിയായിരുന്ന തന്റെ വനിതാ സുഹൃത്തിനെ തനിക്കൊപ്പം കോക്പിറ്റില്‍ ഇരിക്കാന്‍ പൈലറ്റ് അനുവദിക്കുകയായിരുന്നു. ദുബായില്‍ നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് യുവതി കോക്പിറ്റിലെത്തിയത്. വിമാനം ന്യൂഡല്‍ഹിയില്‍ ഇറങ്ങുന്നത് വരെ യുവതി കോക്പിറ്റില്‍ തന്നെയായിരുന്നുവെന്നും പരാതിയിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൈലറ്റിന്റെ പ്രവൃത്തി സുരക്ഷാ ലംഘനം മാത്രമല്ല, വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്നത് കൂടിയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഡിജിസിഎ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. പൈലറ്റിന് അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.