
കോഴി ഇറച്ചി പ്രേമികൾക്ക് പ്രഹരമായി സംസ്ഥാനത്ത് കോഴി ഇറച്ചി വിലയിൽ വൻ വർധന. ഇനി അൽപം പൊള്ളും ചിക്കൻ
കൊച്ചി: സംസ്ഥാനത്ത് ഒരു കിലോ കോഴി ഇറച്ചിയ്ക്ക് വില 220 മുതൽ 250 വരെയായി. കോഴി വില 160 മുതൽ 170 രൂപ വരെയാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചി വില കൂടിയത് 90 രൂപയാണ്.
കോഴിവില കൂടിയതോടെ കോഴിമുട്ടയുടെ വിലയും വർധിച്ചു. ഒരു കോഴി മുട്ടയ്ക്ക് 6 രൂപയാണ് നിലവിലെ വില. 4-5 രൂപയായിരുന്ന മുട്ടയ്ക്കാണ് നിലവിൽ 6 രൂപയായത്.
ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഫാം ഉടമകൾ പറയുന്നു. എന്നാൽ അനാവശ്യമായി ഫാം ഉടമകൾ വില വർധിപ്പിക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി ഉയർത്തുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0