video
play-sharp-fill

പ്രിയങ്ക ഗാന്ധിയ്ക്ക് ലിഫ്റ്റ് നൽകി: ബൈക്ക് ഓടിച്ച കോൺഗ്രസ് പ്രവർത്തകന് പിഴ 6100 രൂപ..!

പ്രിയങ്ക ഗാന്ധിയ്ക്ക് ലിഫ്റ്റ് നൽകി: ബൈക്ക് ഓടിച്ച കോൺഗ്രസ് പ്രവർത്തകന് പിഴ 6100 രൂപ..!

Spread the love

സ്വന്തം ലേഖകൻ

ജയ്പൂർ: പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുള്ള സമരത്തിൽ പങ്കെടുക്കാനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ലിഫ്റ്റ് നല്‍കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ വെട്ടിലായി. ഇരുചക്ര വാഹനത്തിൽ പ്രിയങ്കയെ കയറ്റിയ കോൺഗ്രസ് പ്രവർത്തകൻ നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് രാജസ്ഥാൻ പൊലീസ് നടപടി എടുത്തത്.

സ്കൂട്ടർ യാത്രക്കാരനായ കോൺഗ്രസ് എംഎൽഎയ്ക്കെതിരെയാണ് രാജസ്ഥാൻ പൊലീസ്  6100 രൂപ പിഴയിട്ടത്.  രാജസ്ഥാനിലെ ജഹസ്പൂര്‍ മണ്ഡലത്തിലെ എം.എല്‍.എയായ ധീരജ് ഗുര്‍ജാറിനാണ് പിഴ ലഭിച്ചിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് കാണിക്കാതിരുന്നതിന് 2500 രൂപ, ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപ, ട്രാഫിക്ക് നിയമം പാലിക്കാത്തതിന് 300 രൂപ, നമ്ബര്‍ പ്ളേറ്റിലെ പിഴവിന് 300 രൂപ, ശ്രദ്ധയില്ലാതെ വാഹനമോടിച്ചതിന് 2500 രൂപ എന്നിങ്ങനെയാണ് ഗുര്‍ജാറിന് പിഴ ലഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുര്‍ജാറും പ്രിയങ്ക ഗാന്ധിയും ഹെല്‍മെറ്റ് ധരിക്കാത്തതാണ് പ്രധാന പിഴവായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. വാഹനത്തില്‍ സഞ്ചരിക്കുന്ന സമയത്ത് ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.

പൗരത്വപ്രതിഷേധത്തിനിടെ യു.പിയില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തക സദഫ് ജഫാറിന്റെയും മുന്‍ ഐ.പി.എസ്. ഓഫീസര്‍ എസ്.ആര്‍. ദാരാപുരിയുടേയും വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ യു.പി പൊലീസ് തടഞ്ഞതോടെയാണ് പ്രിയങ്ക ഗുര്‍ജാറിന്റെ സ്കൂട്ടറില്‍ കയറിയത്. ഒരു വനിതാ പൊലീസുകാരി വഴിയില്‍ തടഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ച്‌ റോഡില്‍ തള്ളിയിട്ടതായും പ്രിയങ്ക ഗാന്ധി പരാതി പറഞ്ഞിരുന്നു. എന്നാല്‍ യു.പി പൊലീസ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.