video
play-sharp-fill
യോഗിക്ക് സന്യാസി വേഷം ചേരില്ല ; യുപി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

യോഗിക്ക് സന്യാസി വേഷം ചേരില്ല ; യുപി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

 

സ്വന്തം ലേഖിക

ലഖ്‌നോ: ഉത്തർപ്രദേശിലെ പൊലീസ് നടപടിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നു. ഹിംസാത്മക പ്രവൃത്തികൾ ചെയ്യുന്ന യോഗിക്ക് സന്ന്യാസി വേഷം ചേരില്ലെന്നു പ്രിയങ്ക പറഞ്ഞു.

ആദിത്യനാഥ് കാവി വസ്ത്രം ധരിച്ചാൽ പോരാ, ധർമ്മം പാലിക്കണം. ശത്രുതക്കും അക്രമത്തിനും പ്രതികാരത്തിനും ഇന്ത്യയിൽ ഇടമില്ലെന്നും പ്രിയങ്ക വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തർപ്രദേശ് സർക്കാറും സംസ്ഥാന പൊലീസും നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തിയത്. ഇത് അരാജകത്വത്തിലേക്കാണ് നയിക്കുന്നതെന്നും പ്രിയങ്ക വിമർശിച്ചു.

എന്റെ സുരക്ഷ വലിയ കാര്യമല്ല. ഞങ്ങൾ രാജ്യത്തെ മുഴുവൻ പൗരൻമാരുടെ സുരക്ഷയെ കുറിച്ചാണ് സംസാരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരായ പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി ഗവർണർ ആനന്ദിബെൻ പട്ടേലിന് കത്തയച്ചിരുന്നു. പൊലീസ് സംസ്ഥാനത്ത് ഭീകരാന്തരീഷം സൃഷ്ടിക്കുകയാണെന്നും പൗരന്റെ മൗലികാവകാശങ്ങൾ ഹനിക്കുകയാണെന്നും പ്രിയങ്ക കത്തിൽ ആരോപിച്ചു.