പ്രിയങ്കയെത്തുമ്പോൾ കരുത്തോടെ കോൺഗ്രസ്: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരുധ്രുവ പ്രചാരണ തന്ത്രവുമായി പ്രിയങ്കയും, രാഹുലും; കോൺഗ്രസിന്റെ കരുത്ത് കൂടുമ്പോൾ വിറയ്ക്കുന്നത് ബിജെപിയും മോദിയും

പ്രിയങ്കയെത്തുമ്പോൾ കരുത്തോടെ കോൺഗ്രസ്: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരുധ്രുവ പ്രചാരണ തന്ത്രവുമായി പ്രിയങ്കയും, രാഹുലും; കോൺഗ്രസിന്റെ കരുത്ത് കൂടുമ്പോൾ വിറയ്ക്കുന്നത് ബിജെപിയും മോദിയും

പൊളിറ്റിക്കൽ ഡെസ്‌ക്

ന്യൂഡൽഹി: പ്രിയങ്കയെത്തുമ്പോൾ കരുത്തും കാര്യശേഷിയും കോപ്പുകൂട്ടി കോൺഗ്രസ് കരുത്താർജിക്കുന്നു. ഇന്ദിരയുടെ രൂപവും ഭാവവും ആവാഹിച്ചാണ് കോൺഗ്രസിന്റെ ഇരുധ്രുവ ആക്രമങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പ്രിയങ്ക രംഗത്ത് എത്തുന്നത്. രാഹുൽ ഗാന്ധിയുടെ തോളോട് തോൾ ചേർന്ന് നിന്ന് പ്രിയങ്ക കൂടി പോരാട്ട രംഗത്തേയ്ക്കിറങ്ങുമ്പോൾ കോൺഗ്രസിന് ഇരുധ്രുവ പോരാട്ടവീര്യമാണ് കൈമുതലാകുന്നത്. 
ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് കരുത്തുപകരാൻ സംഘടനതലത്തിൽ വൻ അഴിച്ചുപണിക്കാണ് കോൺഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. ഈ അഴിച്ചു പണിയിലൂടെയാണ് പ്രിയങ്ക കോൺഗ്രസ് പാർട്ടിയുടെ തലപ്പത്തേയ്ക്ക് എത്തുന്നത്.  പ്രിയങ്കാ ഗാന്ധിയെ എഐസിസി ജനറൽ സെക്രട്ടറയായി നിയമിച്ചതാണ് സംഘടനാ സംവിധാനത്തിലെ പ്രധാനമാറ്റം. പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്ന കോൺഗ്രസിന്റെ നീക്കം അതീവ ശ്രദ്ധയോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കികാണുന്നത്.
എഐസിസി സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലും പാർട്ടി അവർക്ക് നൽകിയിട്ടുണ്ട്. അടുത്തമാസം ആദ്യം വാരം തന്നെ പ്രിയങ്ക ഗാന്ധി ചുമതലയേൽക്കും. പ്രിയങ്ക ഗാന്ധിയുടെ നിയമനത്തിന് പിന്നാലെ അവർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രതീക്ഷകളും അവർ പങ്കുവെയ്ക്കുന്നു.
പ്രിയങ്ക ഗാന്ധി കഴിവുറ്റ നേതാവാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. സഹോദരി തനിക്കൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കുന്നതിൽ താൻ അതീവ സന്തുഷ്ടനാണ്. പ്രതിരോധത്തിലൂന്നിയുള്ള രാഷ്ട്രീയത്തിനല്ല മുന്നേറ്റം തന്നെയാണ് കോൺഗ്രസ് ലക്ഷ്യം വെക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
യുപിയിൽ അഖിലേഷ്, മായാവതി എന്നിവരോട് എതിർപ്പില്ല, കോൺഗ്രസ് എസ്പി, ബിഎസ്പി സഖ്യത്തിന്റെ ലക്ഷ്യം ബിജെപിയെ തോൽപ്പിക്കുക എന്നതാണ്. തിരഞ്ഞെടുപ്പിന് ശേഷം എസ്പി-ബിഎസ്പി എന്നിവരോട് സഹകരിക്കാൻ കോൺഗ്രസ് ഒരുക്കമാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
കിഴക്കൻ ഉത്തർപ്രദേശിലെ സംഘടനാ ചുമതല നൽകിയതിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മേഖലയിൽ കോൺഗ്രസിന്റെ തന്ത്രങ്ങൾ ഒരുക്കുക പ്രിയങ്ക ഗാന്ധിയായിരിക്കും. തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യനീക്കങ്ങൾ മുന്നിൽ കണ്ടുള്ള തന്ത്രങ്ങൾക്കായിരിക്കും പ്രിയങ്ക രൂപം നൽകുക.
പ്രിയങ്ക ഗാന്ധി സജീവ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത് ദേശീയ രാഷ്ട്രീയത്തിൽ വൻ ചനലങ്ങൾ സൃഷ്ടിക്കുമെന്നാണ് കെസി വേണുഗോപാൽ എംപി അഭിപ്രായപ്പെട്ടത്. 2019 ൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയങ്ക ഗാന്ധിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കുറച്ചു നേരത്തെ കൊണ്ടുവരേണ്ടതായിരുന്നു എന്നാണ് കെപിസിസി പ്രസഡന്റ് മുള്ളപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്. തീരുമാനം ഏറെ വൈകിപോയി. പ്രവർത്തകർ ഏറെ നാളായി ആഗ്രഹിക്കുന്നതാണ.് പ്രിയങ്കയുടെ നേതൃപാടവം കോൺഗ്രസിന് കൂടുതൽ കരുത്ത് പകരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
പ്രിയങ്ക നേതൃപദവയിലെത്തിയതിൽ ഏറെ സന്താഷമുണ്ടെന്നായിരുന്നു നടിയും കോൺഗ്രസ് നേതാവുമായ ന്ഗമ പറഞ്ഞത്. പ്രിയങ്ക എത്തുന്നത് ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
പ്രിയങ്കയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചതിന് പുറമെ കെസി വേണുഗോപാലിനെ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചു. ഗുലാംനബി ആസാദിനെ യുപിയുടെ ചുമതലയിൽ നിന്ന് ഹരിയാനയുടെ ചുമതലയിലേക്ക് മാറ്റുകയും ചെയ്തു.
മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷനായ ജ്യോതിരാദിത്യ സിന്ധ്യയേയും എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ സംഘടനാ ചുമതലയാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.
അതേസമയം പ്രിയങ്കാ ഗാന്ധിയുടെ നിയമനത്തെ പരിഹാസത്തോടെയാണ് ബിജെപി എതിരേറ്റത്. പ്രിയങ്ക ഗാന്ധിയുടെ നിയമനത്തിലൂടെ രാഹുൽ ഗാന്ധി പരാജയമാണഎന്ന് കോൺഗ്രസ് പരസ്യമായി വിളിച്ചുപറയുകയാണെന്നായിരുന്നു ബിജെപിയുടെ പരിഹാസം