
ബൊക്കയുണ്ട്, പൂക്കളില്ല; പ്രിയങ്ക ഗാന്ധിക്ക് പൂക്കളില്ലാത്ത ബൊക്ക നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകൻ,സാമൂഹ്യമാധ്യമങ്ങളില്‍ ഇത് പ്രചാരണ ആയുധമാക്കി ബിജെപി.
സ്വന്തം ലേഖിക
ഭോപ്പാല്‍: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് പൂക്കളില്ലാത്ത ബൊക്ക നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകൻ.പ്രിയങ്ക ഗാന്ധി ഇൻഡോറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. വേദിയില്‍ പ്രിയങ്കയെ അഭിവാദ്യം ചെയ്ത് നല്‍കിയ ബൊക്കയിലാണ് പൂക്കളില്ലാതിരുന്നത്.
അതേസമയം, കോണ്‍ഗ്രസിനെതിരെ ബിജെപി സാമൂഹ്യമാധ്യമങ്ങളില്‍ ഇതും പ്രചാരണ ആയുധമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 114 സീറ്റാണ് നേടിയത്. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയെ ഉള്‍പ്പെടെ സ്വന്തം പാളയത്തില്‍ എത്തിച്ച്‌ബിജെപി അധികാരം പിടിച്ചെടുത്തു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കാലങ്ങളായി കടുത്ത മത്സരം നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ മറ്റ് ചെറിയ പാര്‍ട്ടികളും മത്സര രംഗത്തുള്ളത് കോണ്‍ഗ്രസ് വിജയിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാറുണ്ട്. എന്നാല്‍ സര്‍വ്വെ ഫലങ്ങള്‍ അവരുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
