ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിലെ കലാലയ വിദ്യാർത്ഥികൾക്കായി പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കാനൊരുങ്ങി പ്രിയദർശിനി പബ്ലിക്കേഷൻസ്

Spread the love

ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കെ പി സി സിയുടെ പ്രസിദ്ധീകരണ വിഭാഗമായ ‘പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ്’ കേരളത്തിലെ കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധരചന മത്സരം സംഘടിപ്പിക്കുന്നതായി പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ അഡ്വ.പഴകുളം മധു അറിയിച്ചു.

കോളേജ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും, ഗവേഷകര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് മറ്റ് എന്നത്തേക്കാളും പ്രസക്തിയുള്ള ഈ കാലഘട്ടത്തില്‍. ”ഗാന്ധിദര്‍ശനത്തിന്റെ സമകാലിക പ്രസക്തി” എന്ന വിഷയത്തിലാണ് പ്രബന്ധ രചന നടത്തേണ്ടത്. ഈ വിഷയത്തില്‍ 2025 സെപ്തംബര്‍ 15 നകം ലഭിക്കുന്ന മുഴുവന്‍ പ്രബന്ധങ്ങളും വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു പരിശോധനാ സമിതി പരിശോധിക്കുന്നതും ഏറ്റവും മികച്ച പ്രബന്ധത്തിന് 5001 രൂപ ക്യാഷ് അവാര്‍ഡും, രണ്ടാമതെത്തുന്ന പ്രബന്ധത്തിന് 3001 രൂപ ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. 10 പുറത്തില്‍ കവിയാത്ത പ്രബന്ധം പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷിപത്രം, രചയിതാവിന്റെ മേല്‍വിലാം, ഫോണ്‍ നമ്പര്‍ സഹിതം അയച്ചു തരേണ്ടതാണ്.

പ്രബന്ധങ്ങള്‍ അയയ്‌ക്കേണ്ട വിലാസം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ.ജോബിന്‍ ചാമക്കാല

(കോ-ഓര്‍ഡിനേറ്റര്‍)

തെള്ളകം പി.ഒ.,

കോട്ടയം-686630

ഫോൺ :

9447980350