‘മിഥുനം കഴിഞ്ഞ് ഏറെ നാളുകൾക്കു ശേഷമുള്ള ഒത്തുചേരൽ; 28 വർഷത്തിനു ശേഷം പ്രിയദർശൻ ചിത്രത്തിൽ ഉർവശി

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

’മിഥുനം’ സിനിമ പുറത്തിറങ്ങി 28 വർഷത്തിനു ശേഷം പ്രിയദർശനും ഉർവശിയും വീണ്ടും ഒന്നിക്കുന്നു. 1993ൽ റിലീസ് ചെയ്ത മിഥുനം സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉർവശിയാണ്. അതിന് ശേഷം മറ്റൊരു പ്രിയദർശൻ ചിത്രത്തിലും ഉർവശി അഭിനയിച്ചിട്ടില്ല. രണ്ട് പതിറ്റാണ്ടുകൾക്കുശേഷമുള്ള ആ കൂടിച്ചേരൽ മലയാളത്തിലല്ല, ഒരു തമിഴ് സിനിമയിലാണ്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘അപ്പത്ത’ എന്ന ചിത്രത്തിലാണ് ഉർവശി അഭിനയിക്കുന്നത്. ഉർവശിയുടെ എഴുന്നൂറാം ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉർവശിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് പ്രിയൻ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘മിഥുനം കഴിഞ്ഞ് ഏറെ നാളുകൾക്കു ശേഷമുള്ള ഒത്തുചേരൽ. വരാനിരിക്കുന്ന തമിഴ് ചിത്രമായ ‘അപ്പത്ത’യിൽ വീണ്ടും ഒന്നിക്കുന്നു.’–പ്രിയൻ കുറിച്ചു.

‘മരക്കാർ: അറബിക്കടലിന്റെ സിംഹമാണ്’ പ്രിയദർശന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ഡിസംബർ 2ന് ചിത്രം തിയറ്ററുകളിലെത്തും.