
പാലക്കാട്: മുൻ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ അജയൻ രാഷ്ട്രീയ ജീവിതത്തോട് വിടപറഞ്ഞു.
ബിജെപി നേതൃത്വത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് പ്രിയ തന്റെ നിലപാട് അറിയിച്ചത്.
അഞ്ച് വർഷത്തെ ഔദ്യോഗിക ജീവിതം അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുറിപ്പ്.
രാഷ്ട്രീയ രംഗത്തെ ‘കയറ്റിറക്കങ്ങളും, ആരെ വിശ്വസിക്കണം, ആരെ സൂക്ഷിക്കണം എന്നുള്ള കയ്പേറിയ പാഠങ്ങളും’ ഈ കാലയളവില്‍ പഠിച്ചതായി പ്രിയ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങള്‍’ അത്ഭുതപ്പെടുത്തിയെന്ന പരാമർശം പാർട്ടി നേതൃത്വത്തിനെതിരായ പരോക്ഷ വിമർശനമായി വിലയിരുത്തപ്പെടുന്നു. 2023 ഡിസംബറില്‍ ചെയർപേഴ്സണ്‍ സ്ഥാനം രാജിവെച്ചതിന് പിന്നില്‍ ബിജെപിയിലെ പടലപിണക്കങ്ങളാണെന്ന റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റ് ആ അഭ്യൂഹങ്ങളെ ശരിവെക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.



