
സ്വന്തം ലേഖിക
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെയും വിമർശിക്കുന്നവർക്കെതിരെ സംവിധായകൻ പ്രിയദർശൻ രംഗത്ത്. ലോകകപ്പ് മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ എം.എസ് ധോണിക്ക് നേരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. ധോണി വിരമിക്കേണ്ട സമയമായി എന്നതാണ് മിക്കവരുടേയും വിമർശനം. ‘മോദിയെയും ധോണിയെയും വിമർശിക്കുന്നത് നിറുത്തൂ..രാജ്യത്തിന്റെ യശസുയർത്തുന്ന പ്രവൃത്തിയിലാണവർ’- എന്നാണ് ഫേസ്ബുക്കിലൂടെ മോദിക്കും ധോണിക്കുമുള്ള പിന്തുണ പ്രിയദർശൻ അറിയിച്ചത്.പ്രധാനമന്ത്രി നരേന്ദ്രേ മോദിയെ പിന്തുണച്ച് നേരത്തെയും പ്രിയദര്‍ശന്‍ രംഗത്തെത്തിയിരുന്നു. ‘നിങ്ങളാണ് എന്റെ രാജ്യത്തിന്റെ ശക്തി. ഹൃദയം നിറഞ്ഞ ആശംസകള്‍’ എന്ന് മോദി വീണ്ടും അധികാരമേറ്റപ്പോള്‍ പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.