സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ സ്റ്റോപ്പുകളിൽ നിർത്തിയില്ലെങ്കിൽ കർശന നടപടിയെന്ന് കോട്ടയം ആർടിഒ

Spread the love

ഏറ്റുമാനൂർ: സ്റ്റോപ്പുകളില്‍ നിർത്താത്ത സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കെതിരേ കർശന നടപടിയെന്ന് ആർടിഒ.

ഐസിഎച്ച്‌, അമലഗിരി ബികെ കോളജ്, റെയില്‍വേ സ്റ്റേഷൻ തുടങ്ങിയ സ്റ്റോപ്പുകളില്‍ ബസുകള്‍ നിർത്തണമെന്ന് കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ ജില്ലാ

വികസനസമിതി യോഗത്തില്‍ ടി.വി. സോണി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ആർടിഒയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരമ്പുഴ നാല്പാത്തിമലയില്‍ വർഷങ്ങള്‍ക്കു മുമ്പ് പൂർത്തീകരിച്ച വാട്ടർ ടാങ്ക് പ്രവർത്തന സജ്ജമാക്കുക, ഓണംതുരുത്ത് ജംഗ്ഷനില്‍ ബസ്‌സ്റ്റോപ്പില്‍

അപകടാവസ്ഥയില്‍ നില്‍ക്കുന്ന ആഞ്ഞിലി മരം വെട്ടിമാറ്റുക, ഏറ്റുമാനൂർ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുക തുടങ്ങി ടി.വി. സോണി ഉന്നയിച്ച മറ്റു വിഷയങ്ങളിലും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കളക്ടർ നിർദേശം നല്‍കി.