
കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ പ്രഖ്യാപിച്ച പണിമുടക്ക് നാളെ
ഉടമകളുമായി നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. അതേസമയം ഇന്നുച്ചകഴിഞ്ഞ് മൂന്നിന് ട്രാൻസ്പോർട്ട് കമ്മീഷണർ ബസുടമകളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
ചർച്ച പരാജയപ്പെട്ടാൽ നാളെ പണിമുടക്ക് നടക്കും. സംസ്ഥാനത്തെ എഴായിരത്തോളം സ്വകാര്യ ബസുകൾ നാളത്തെ പണിമുടക്കിൽ പങ്കെടുക്കും.
വിദ്യാർത്ഥികളുടെ ചാർജ് 50 ശതമാനമാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം സർക്കാർ നിയോഗിച്ച രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ കാര്യമാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ സർവീസ് നടത്തുന്ന പെർമിറ്റ് നിലനിർത്തുക,ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
മറ്റന്നാൾ രാജ്യത്ത് വിവിധ തൊഴിലാളി യൂണിയനുകൾ പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അന്നും ബസുകൾ നിരത്തിലിറങ്ങാൻ സാധ്യതയില്ല
ഈ മാസം 22മുതൽ അനിശ്ചിതകാല സമരത്തിനും ബസ് ഉടമകൾ തീരുമാനിച്ചിട്ടുണ്ട്.