
കോട്ടയം: സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസുടമകൾ സർവിസ് നിർത്തി വച്ച് സമരത്തിലേക്ക് .ദീർഘ കാലമായി സർവീസ് നടത്തിയിരുന്ന ദീർഘ ദുര ബസുകളുടെ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകൾ ബസ് പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും,
വിദ്യാർത്ഥികൺസഷൻ യഥാർത്ഥ വിദ്യാർത്ഥികൾക്ക് മാത്രമാക്കി വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണമെന്നും, നിസ്സാര കാരണം പറഞ്ഞ് ബസുടമകളിൽ നിന്ന് ഭീമമായ തുക പിഴ ചുമത്തുന്ന വകുപ്പിൻ്റെയും പോലീസിൻ്റെയും കിരാത നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബസ് സർവിസുകൾ നിർത്തിവെക്കുവാൻ ബസുടമകൾ നിർബന്ധിതമായിരിക്കുകയാണെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സമരം എന്നു തുടങ്ങണമെന്ന് മറ്റു സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തിയ ശേഷം നാല് ദിവസത്തിനുളളിൽ തീയതി പ്രഖ്യാപിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് വ്യവസായത്തിൻ്റെ നിലനിൽപിനാവശ്യമായ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഫെഡറേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി, ഗതാഗത മന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് പല പ്രാവശ്യങ്ങളിലായി മാറി മാറി നിവേദനങ്ങൾ നൽകുകയും ഫെഡറേഷൻ പ്രസിഡണ്ട്
കെ.കെ.തോമസ് സെക്രട്ടറിയേറ്റു പടിക്കൽ നിരാഹാരസമരം നടത്തുകയും സംസ്ഥാനത്തെ മൂന്നു മേഖലകളിൽ ഫെഡറേഷൻ മെമ്പർമാർ പ്രതിഷേധ സംഗമങ്ങളും പ്രകടനങ്ങളും നടത്തിയിട്ടും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അനുകൂലമായ യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല.
സർക്കാരിൻ്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകർക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സർവീസ് നിർത്തിവെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷൻ നിർബന്ധിതമായത് അവർ പറഞ്ഞു
ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.കെ.തോമസ്. സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ജോയൻ്റ് സെക്രട്ടറി പാലമുറ്റത്ത് വിജയ് കുമാർ, കോട്ടയം ജില്ലാ പ്രസിഡണ്ട് ജാക്‌സൻ, സെക്രട്ടറി സുരേഷ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.