
കോട്ടയം: ജൂലൈ 22 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിത കാല സ്വകാര്യ ബസ് സമരത്തിൽ പങ്കെടുക്കില്ലന്ന് പ്രൈവറ്റ് ബസ്സ് ഓണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ജോയ് ചേട്ടിശ്ശേരിയും, ജനറൽ സെക്രട്ടറി റോണി ജോസഫും അറിയിച്ചു.
കേരളത്തിലെ സ്വകാര്യ ബസ്സുകൾ അടിയന്തിരാവശ്യങ്ങൾ നേടിയെടുക്കുന്നതിനും, വ്യവസായം സംരക്ഷിക്കുന്നതിനും വേണ്ടി, ഈ മാസം 8 -ാം തീയതി സൂചന സമരം നടത്തുകയും, 22 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
16-നു ഗതാഗത വകുപ്പു മന്ത്രിയുമായി നടന്ന ചർച്ചയിൽ ഭൂരിഭാഗം ഡിമാൻ്റുകളും ഉടമകൾക്ക് അനുഭാവപൂർവമായ തീരുമാനങ്ങൾ സ്വീകരിക്കുകയും, വിദ്യാർത്ഥികളുടെ ചാർജ് വർധനവിഷയത്തിൽ വിദ്യാർത്ഥി നേതാക്കളും, രാഷ്ട്രീയ നേതാക്കളുമായീ ചർച്ച നടത്തി രഘുരാജൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാമെന്നു മന്ത്രി നിലപാട് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
140 കി. മീ. വിഷയത്തിൽ സത്യാവസ്ഥ ബസ് ഉടമകളെ അറിയിച്ച പശ്ചാത്തലത്തിൽ, സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ഒരു സമരത്തിന് ഇല്ലായെന്നും, വകുപ്പു മന്ത്രിയെ പൂർണമായീ വിസ്വസിച്ചുകൊണ്ടാണ് സമരത്തിൽ നിന്ന് പിൻമാറുന്നതെന്നും ഇവർ അറിയിച്ചു.
അതേസമയം ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേതൃത്വം നൽകുന്ന സംഘടന സമരത്തിൽ ഉറച്ചുനിൽക്കുകയാണന്ന്. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിസന്റ് ജാക്സൺ സി.ജോസഫ് പറഞ്ഞു. 22 – ന് മുൻപ് മന്ത്രിതലത്തിൽ ഒരു ചർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം പറഞ്ഞു.