
സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലി ലഭിക്കാൻ സെക്യൂരിറ്റി നൽകേണ്ട ഒരു കാലമുണ്ടായിരുന്നു: കണ്ടക്ടർ ജോലിക്ക് എം എൽ എ വരെ ശുപാർശ ചെയ്യണം: ഇന്ന് ഒരു കണ്ടക്ടറെ കിട്ടാൻ ബസുടമ തന്നെ ശ്രമിക്കണം: പഴയ കണ്ടക്ടർ സാറെ എന്ന വിളിയും ഇല്ല: ഇപ്പോഴുള്ളത് മാന്യതയില്ലാത്ത എടാ പോടാ വിളിയും.
കോട്ടയം :സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലി ലഭിക്കാൻ സെക്യൂരിറ്റി നൽകേണ്ട ഒരു കാലമുണ്ടായിരുന്നു. 5000 രൂപ വരെ സെക്യൂരിറ്റി കൊടുത്താണ് അന്ന് പലരും കണ്ടക്ടായി ജോലിക്കു കയറിയത്. കണ്ടക്ടർ ജോലിക്ക് എം എൽ എ വരെ ശുപാർശ ചെയ്ത കാലുണ്ടായിരുന്നു.
അന്ന് കണ്ടക്ടർ സാറെ എന്നാണ് സ്വകാര്യ ബസ് കണ്ടക്ടറെ വിളിച്ചിരുന്നത്. ഇന്നിപ്പോൾ കണ്ടക്ടറെ തേടി ബസുടമ പോകേണ്ട അവസ്ഥയിൽ എത്തി. വിളിക്കുന്നതാകട്ടെ എടാ പോടാ എന്നൊക്കെ.
പണ്ട് ഒരു ബസിൽ 8 ജീവനക്കാരുണ്ടായിരുന്നു. 15 ദിവസം കഴിയുമ്പോൾ 4 പേർ അടങ്ങുന്ന ടീം മാറും. ഇന്ന് ജീവനക്കാരുടെ എണ്ണം മൂന്നായി. മാന്യതയുള്ളവർ ഈ തൊഴിലിലേക്ക് വരാതായി.
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംഘടിപ്പിച്ച തെക്കൻ മേഖലാ
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധ സംഗമത്തിൽ സ്വാഗത പ്രസംഗം നടത്തിയ കോട്ടയം ജില്ലാ പ്രസിഡന്റ് ജാക്സൺ സി ജോസഫ് പഴയ കാല ചരിത്രം വിവരിച്ചത് ശ്രദ്ധേയമായി. പുതു തലമറയ്ക്ക് അവിശ്വസനീയമായിരുന്നു ഇക്കാര്യങ്ങൾ .
സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുന്നതിനു ഗതാഗത മന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു.
ഫെഡറേഷൻ പ്രസിഡന്റ് കെ. കെ.തോമസ് അധ്യക്ഷത വഹി ച്ചു ജനറൽ സെക്രട്ടറി ഹംസ
ഏരിക്കുന്നൻ. എം.എസ്.പ്രേംകു മാർ, സി. മനോജ് കുമാർ, പാലമറ്റത്ത് വിജയകുമാർ, ലോറൻസ് ബാബു. കെ.എൻ.മോഹനൻ, പി. ജെ വർഗീസ്, ഫിലിപ് ജോസഫ്, ജാക്സൺ സി.ജോസഫ്, കെ.എ സ്.സുരേഷ്, പി.വി.ചാക്കോ പുല്ലത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.