സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി: കെ എസ് ആർടിസി സർവീസിന് തിരിച്ചടിയാകും
കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി.
സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രം പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന മോട്ടോര്‍ വാഹന സ്കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.നിർണ്ണായക ഉത്തരവോടെ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ കടന്നും സർവീസ് നടത്താം.
അതേസമയം ഈ ഉത്തരവ് കെഎസ്‌ആര്‍ടിസിക്ക് കനത്ത തിരിച്ചടിയാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
140 കിലോമീറ്ററലധികം ദൂരത്തില്‍ പെര്‍മിറ്റ് അനുവദിക്കാത്ത നടപടിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം പെര്‍മിറ്റ് നല്‍കാതിരിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീം നിയമപരമല്ലെന്ന് സ്വകാര്യബസുടമകൾ വാദിച്ചു.
ഈ വാദം അംഗീകരിച്ചുകൊണ്ടാണ് വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയത്.140 കിലോമീറ്ററിലധികമുള്ള റൂട്ടുകളില്‍ താത്കാലിക പെര്‍മിറ്റ് നിലനിര്‍ത്താമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. റൂട്ട് ദേശസാത്കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഉത്തരവോടെ കൂടുതല്‍ ജില്ലകളിലേക്ക് 140 കിലോമീറ്ററിലധികം ദൂരത്തില്‍ പെര്‍മിറ്റ് സ്വന്തമാക്കി സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനാകും. ദീര്‍ഘദൂര റൂട്ടുകളില്‍ പെര്‍മിറ്റ് അനുവദിക്കണമെന്ന ദീര്‍ഘനാളായുള്ള സ്വകാര്യ ബസുടമകളുടെ ആവശ്യമാണിപ്പോള്‍ ഹൈക്കോടതി ഉത്തരവിലൂടെ അംഗീകരിക്കപ്പെടുന്നത്.
അതേസമയം ഹൈകോടതി ഉത്തരവോടെ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കരുതെന്ന കെ.എസ്.ആര്‍.ടി.സി നിലപാടിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
വ്യവസ്ഥ റദ്ദാക്കിയത് പ്രസ്തുത റൂട്ടുകളില്‍ സർവിസ് നടത്താനിരുന്ന കെ.എസ്.ആർ.ടിസിക്ക് വൻ തിരിച്ചടിയായി. കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളെ ഉള്‍പ്പെടെ വിധി ബാധിക്കും.
ദീർഘദൂര സർവീസ് നടത്താൻ കെഎസ്‌ആർടിസി സ്വിഫ്റ്റ് അടുത്തിടെ നിരവധി പ്രീമിയം ബസുകള്‍ പുറത്തിറക്കിയിരുന്നു.