
സ്വന്തം ലേഖകൻ
കോട്ടയം : സ്വകാര്യ ബസിന്റെ അമിത വേഗത്തെ തുടർന്ന് യാത്രക്കാരി ബസിനുള്ളിൽ വീണു പരിക്കേറ്റു. ജില്ലാ ജനറൽ ആശുപത്രിക്ക് മുന്നിൽ ഇന്നുച്ചയ്ക്കായിരുന്നു അപകടം. പരിക്കേറ്റ വീട്ടമ്മയുടെ തുടയെല്ല് പൊട്ടി.ബസ് ഉലഞ്ഞപ്പോൾ താഴെ വീണു പരിക്കേറ്റ കൊല്ലാട് സ്വദേശിനി കാഞ്ചനയെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ യാത്രക്കാരിയെ ഒരു ഓട്ടോയിൽ കയറ്റി വിട്ട ശേഷം ബസ് ഓടിച്ചു പോയി.
ആശുപത്രിക്ക് മുന്നിൽ അപകടത്തിന്
സാഹചര്യം ഉണ്ടാക്കിയത് ഞാലിയാകുഴി റൂട്ടിൽ സർവീസ് നടത്തുന്ന വിഷ്ണുമായ എന്ന ബസ്സാണ്. മറ്റൊരു ബസിനെ ഓവർ ടേക്ക് ചെയ്യുമ്പോഴാണ് യാത്രക്കാരി വീണത്.
ആശുപത്രിക്കു മുന്നിൽ സ്ഥിരമായി അപകടമുണ്ടാവുന്നു എന്നാണ് പരാതി.
ജില്ലാ ജനറൽ ആശുപത്രിക്കുമുന്നിലെ റോഡ് വൺവേയാണ്. അതിനാൽ ടൗണിലേക്ക് പോകുന്ന ബസുകൾ ഈ ഭാഗത്ത് എത്തുമ്പോൾ ഓവർ ടേക്ക് ചെയ്യുക പതിവാണ്. അമിത വേഗവും ഓവർ ടേക്കിംഗും കൂടിയാകുമ്പോൾ ബസിനുള്ളിൽ നില്ക്കുന്ന യാത്രക്കാരുടെ പിടിവിടും. കാഞ്ചന വീഴാനിടയായതും ഇങ്ങനെയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group