play-sharp-fill
വിവാഹ വാഗ്ദാനം നല്‍കി പ്രണയിനിയുടെ നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കി; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് വ്യാജ അക്കൗണ്ട് ഉണ്ടാക്കി; കൊല്ലം സ്വദേശി പിടിയിലാകുമ്പോൾ….!

വിവാഹ വാഗ്ദാനം നല്‍കി പ്രണയിനിയുടെ നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കി; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് വ്യാജ അക്കൗണ്ട് ഉണ്ടാക്കി; കൊല്ലം സ്വദേശി പിടിയിലാകുമ്പോൾ….!

സ്വന്തം ലേഖിക

കൊല്ലം: വിവാഹ വാഗ്ദാനം നല്‍കി നഗ്ന ദൃശ്യങ്ങള്‍ കൈക്കലാക്കിയ ശേഷം പ്രണയിനിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍.

കൊല്ലം ഇരവിപുരം വാളത്തുംഗല്‍ പുത്തന്‍ചന്തയ്ക്ക് ജംഗ്ഷനു സമീപം ഷാ മന്‍സിലില്‍ അജ്മല്‍ഷാ(24) ആണ് പിടിയിലായത്.
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി നഗ്ന ദൃശ്യങ്ങള്‍ കൈക്കലാക്കിയ ശേഷം വ്യാജ അക്കൗണ്ട് ഉണ്ടാക്കി പ്രചരിപ്പിക്കുകയായിരുന്നു. പിടിയിലായ യുവാവ് പ്രവാസിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടി 2021ല്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്‌ട് പ്രകാരം കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. വിദേശത്തായിരുന്ന പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തടഞ്ഞ് വെക്കുകയും കരുനാഗപ്പള്ളി പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കരുനാഗപ്പള്ളി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാറിൻ്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടര്‍, പ്രമോദ് സി.പി.ഒ ഷാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.