ശമ്പളപരിഷ്കരണം ആവശ്യം; സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്; ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം മുന്നോട്ടു പോകുമെന്ന് സംഘടനകൾ

Spread the love

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു.

video
play-sharp-fill

അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഉള്‍പ്പെടെ ബഹിഷ്കരിച്ചാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ശക്തമായി സമരം മുന്നോട്ടു കൊണ്ടുപോകാനാണ് സംഘടനകളുടെ തീരുമാനം.

എന്നാല്‍ ഇപ്പോഴുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജുമെൻ്റുകളുടെ നിലപാട്. ആശുപത്രികളില്‍ നഴ്സുമാരുടെ എണ്ണം കുറഞ്ഞത് രോഗികളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ആശുപത്രി സേവനം മുടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ആശുപത്രികള്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.