
തിരുവനന്തപുരം: വീണ്ടും ശക്തമായ പ്രക്ഷോഭത്തിലാണ് യുഎന്‍എ.
അടിസ്ഥാന ശമ്പള വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഎന്‍എ സമരത്തിന് ഇറങ്ങുന്നത്. മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്.
ഇന്ന് ആ സമരത്തിന് ഐതിഹാസിക ദിനമാണ്. മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക് നീങ്ങുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് നഴ്സുമാരുടെ പണിമുടക്ക് ആരംഭിച്ചിട്ടുണ്ട്. മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ സമരം നടത്തുന്നത്. ഇതിന്റെ ഭാഗമായി നഴ്സുമാര്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
വേതന വര്‍ധന ഉറപ്പാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം അടിയന്തരമായി നടപ്പാക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണെന്ന് യുഎന്‍എ നേതൃത്വം വ്യക്തമാക്കി.
സംസ്ഥാനത്തെ 490 ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് ഡ്യൂട്ടി പൂര്‍ണമായും ബഹിഷ്‌കരിക്കുന്നത്. ചെറിയ ക്ലിനിക്കുകള്‍ മുതല്‍ വന്‍കിട മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്ള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിക്കും.



