
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം സംസ്ഥാന സര്‍ക്കാര്‍ പരിഷ്‌കരിച്ചു. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപ മുതല്‍ 28,000 രൂപവരെ ഉയര്‍ത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴില്‍ വകുപ്പ് കരട് വിജ്ഞാപനം പുറത്തിറക്കി.
ഉയര്‍ന്ന തസ്തികകളിലുള്ള നഴ്‌സുമാര്‍ക്ക് 33,080 രൂപവരെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടുണ്ടെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സും അനുവദിക്കും. മറ്റ് ആശുപത്രി ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും പരിഷ്‌കരിച്ച് 23,560 രൂപവരെ ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം, നിലവിലെ ശമ്പള പരിഷ്‌കരണം അംഗീകരിക്കില്ലെന്ന് സമരം നടത്തുന്ന നഴ്‌സുമാര്‍ വ്യക്തമാക്കി. തുല്യ ജോലിക്ക് തുല്യ വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ആയിരത്തോളം നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജീവിതച്ചെലവ് കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കാലികമായ പരിഷ്‌കരണം വേണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


