
ആന്ധ്രാപ്രദേശ്: അമരാവതിയിൽ സ്വകാര്യ കോച്ചിങ് സെൻ്റർ സ്ഥാപകൻ വിദ്യാർത്ഥിയെ മർദിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ‘ഇന്ത്യൻ ആർമി കോളിങ്’ എന്ന പരിശീലന സ്ഥാപനത്തിൻ്റെ സ്ഥാപകൻ ബസവ വെങ്കട രമണ ബെൽറ്റ് ഉപയോഗിച്ച് വിദ്യാർത്ഥിയെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
അടിയേറ്റ് വിദ്യാർത്ഥി കരയുന്നതും തടയാൻ നോക്കുന്നതും വീഡിയോയിൽ കാണാം. മറ്റൊരാൾ വിദ്യാർത്ഥിക്ക് പിന്നിൽ നിന്ന് മർദനം നോക്കി നിൽക്കുന്നു. മറ്റ് വിദ്യാർത്ഥികൾ മുട്ടുകുത്തി നിൽക്കുന്നതും വീഡിയോയിലുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ഈ സംഭവം നടന്നതിൻ്റെ റിപ്പോർട്ടുകൾ. എന്നാൽ ദൃശ്യങ്ങൾ ഇപ്പോളാണ് പുറത്തുവരുന്നത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group