കണ്ടുനിന്നവരെല്ലാം അമ്പരന്നു, കെഎസ്ആർടിസി ബോർഡുംവെച്ച് സ്വകാര്യ ബസ്, സ്റ്റോപ്പിൽ നിർത്തിയിട്ടും ആരും കയറിയില്ല, പ്രൈവറ്റ് ബസ് കെഎസ്ആർടിസി ഏറ്റെടുത്തോ എന്ന് നാട്ടുകാർ, സർവീസ് തടഞ്ഞ പോലീസുകാരോട് ബസ് ഡ്രൈവർ പറഞ്ഞതുകേട്ട് ചിരിയടക്കാനാകാതെ യാത്രക്കാർ, മന്ത്രി ഗണേഷ് കുമാറിന്റെ നാട്ടിൽ ബസിന്റെ ആദ്യ സർവീസ്
പത്തനാപുരം: ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ പത്തനാപുരത്തേക്ക് ഒരു ബസ് ഓടിക്കയറി. ആദ്യം കണ്ടവർ അമ്പരന്നു. ഒന്നും മനസ്സിലാകാത്ത രീതിയിൽ നാട്ടുകാർ നോക്കി നിൽക്കുകയായയിരുന്നു. സംഭവം എന്താണെന്ന് ആർക്കും മനസ്സിലായില്ല.
ഒരു സ്വകാര്യ ബസ്സാണ് എല്ലാവരെയയും അമ്പരപ്പിച്ച് സർവീസ് നടത്തിയത്. കെഎസ്ആർടിസിയുടെ ബോർഡും വച്ചാണ് ബസിന്റെ ഓട്ടം. ഡിപ്പോയിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ ബസ് തടയുന്നു.
ബസ് കണ്ട യാത്രക്കാർ ആദ്യം ചോദിച്ചത് പ്രൈവറ്റ് ബസ് കെഎസ്ആർടിസി ഏറ്റെടുത്തോ എന്നായിരുന്നു. പോലീസുകാർ അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി യാത്രക്കാരും അറിഞ്ഞത്. കാര്യം അറിഞ്ഞപ്പോൾ എല്ലാവരും ചിരിയോടു ചിരി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനനിർമ്മാതാക്കളായ ഐഷർ തങ്ങളുടെ വാഹനം കെഎസ്ആർടിസിക്ക് ടെസ്റ്റ് ഡ്രൈവിംഗിന് നൽകിയിരുന്നു. ഈ ബസാണ് എല്ലാവരെയും കുഴക്കിയത്. നേരത്തെ കോഴിക്കോട് സർവീസ് നടത്തിയിരുന്ന ഈ ബസ് കമ്പനി തന്നെ ഏറ്റെടുത്ത് കെഎസ്ആർടിസിക്ക് കൈമാറുകയായിരുന്നു.
കഴിഞ്ഞ ദിവസം ആരംഭിച്ച ടെസ്റ്റ് ഒരു മാസത്തോളം നീണ്ടുനിൽക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. മലയോര പാതകളിൽ അടക്കം സർവീസ് നടത്തുന്ന ഈ ബസിന്റെ ടെസ്റ്റിംഗ് വിജയം കണ്ടാൽ കൂടുതൽ ബസുകൾ വാങ്ങാൻ കരാറിൽ ഏർപ്പെടും.
നിലവിൽ മൂന്ന് കമ്പനികളുടെ ബസാണ് ഇത്തരത്തിൽ സർവീസ് നടത്തുന്നത്. നേരത്തെ മറ്റൊരു ബസും പരീക്ഷണ ഓട്ടം നടത്താൻ പത്തനാപുരം ഡിപ്പോയിൽ എത്തിച്ചിരുന്നു. വാഹനത്തിന്റെ മൈലേജ്, യാത്രക്കാരുടെ പ്രതികരണം തുടങ്ങിയവയാണ് പരീക്ഷണ ഓട്ടത്തിൽ പരിശോധിക്കുകയെന്ന് അധികൃതർ അറിയിച്ചു.
‘പാപ്പനംകോട് നിന്നായിരുന്നു ഈ വണ്ടിയെടുത്തത്. അവിടെ നിന്ന് പത്തനാപുരം ബോർഡ് വച്ചാണ് വരുന്നത്. തമ്പാനൂർ എത്തി ബസ് സ്റ്റാൻഡിൽ കയറാൻ ശ്രമിച്ചപ്പോൾ ട്രാഫിക് പോലീസ് കൈകാട്ടി. അദ്ദേഹം ആദ്യം കരുതിയത്, ഇത് സ്വകാര്യ ബസാണെന്നാണ്.
പിന്നീടാണ് ഞങ്ങൾ ഇത് കെഎസ്ആർടിസിയുടെ ബസാണെന്ന് പറഞ്ഞ് മനസിലാക്കിയത്. വഴിയിൽ കാത്തുനിന്ന യാത്രക്കാരും ബസിൽ കയറാൻ മടിച്ചു. പിന്നീട് കെഎസ്ആർടിസിയുടെ ഓർഡിനറി ബസാണെന്ന് പറഞ്ഞ് മനസിലാക്കിയതിന് ശേഷമാണ് യാത്രക്കാർ കയറിയത്.’ എന്ന് പാപ്പനംകോട് നിന്നും വാഹനം പത്തനാപുരത്തേക്ക് എത്തിച്ച ഡ്രൈവർ പറഞ്ഞു.