
തൃശൂർ: സംസ്ഥാന സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം നടത്തും. ഇതിനു മുന്നോടിയായി 8ന് സൂചനാ സമരം നടത്തും. വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.നിരക്കു വർധന ഉൾപ്പെടെ ബസുടമകൾ ഉന്നയിക്കുന്ന ആറു പ്രധാന ആവശ്യങ്ങളിൽ തീരുമാനമില്ലാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്കു നീങ്ങും.
തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സമരപ്രഖ്യാപനം.