
സ്വന്തം ലേഖിക
ന്യൂഡൽഹി: സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്‌ആര്‍ടിസി നല്‍കിയ അപ്പീലില്‍ ഇടപെടാതെ സുപ്രീം കോടതി.
പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിലെ എതിര്‍പ്പ് അടക്കം കാര്യങ്ങള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കാന്‍ കെഎസ്‌ആര്‍ടിസിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന് വലിയ തിരിച്ചടിയുണ്ടാക്കുന്നുവെന്നാണ് കെഎസ്‌ആര്‍ടിസി അപ്പീലില്‍ വഴി സുപ്രീം കോടതിയെ അറിയിച്ചത്. മാത്രമല്ല പുതിയ സ്‌കീം നിലവില്‍ വന്നതിനാല്‍ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ കഴിയില്ലെന്നും കെഎസ്‌ആര്‍ടിസിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയും അഭിഭാഷകന്‍ ദീപക് പ്രകാശും സുപ്രീം കോടതിയെ അറിയിച്ചു.
എന്നാല്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവല്ലേ എന്ന് സുപ്രീം കോടതി ചോദിച്ചു. മാത്രമല്ല ഹൈക്കോടതി വേനല്‍ അവധിക്ക് ശേഷം ഹര്‍ജിയില്‍ അന്തിമവാദം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇടപെടന്നാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.