video
play-sharp-fill
കൊറോണയ്ക്കിടയിൽ വരുമാനവും കുറയുന്നു ; ഓഗസ്റ്റ് ഒന്ന് മുതൽ സർവീസുകൾ നിർത്തിവയ്ക്കാനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ

കൊറോണയ്ക്കിടയിൽ വരുമാനവും കുറയുന്നു ; ഓഗസ്റ്റ് ഒന്ന് മുതൽ സർവീസുകൾ നിർത്തിവയ്ക്കാനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ

 

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണയ്ക്കിടയിൽ സർവീസ് നടത്തുന്നത് വൻ നഷ്ടമായതിനാൽ സർവീസ് നിർത്തി വയ്ക്കാനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. ബസ് സർവീസുകൾ വൻ നഷ്ടത്തിലായതിനാൽ ഓഗസ്റ്റ് ഒന്ന് മുതൽ സർവീസ് നിർത്തിവയ്ക്കുമെന്നാണ് ബസുടമകളുടെ സംയുക്ത സമിതി അറിയിച്ചിരിക്കുന്നത്.

കൊറോണയ്‌ക്കൊപ്പം ഉണ്ടാകുന്ന നഷ്ടത്തിനൊപ്പം ഡീസൽ വില വർധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് സർവീസ് നിർത്തിവയ്ക്കാൻ സ്വകാര്യ ബസ് ഉടമകൾ തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ടെയിൻമെന്റ് സോണുകൾ വർധിക്കുന്നത് തിരിച്ചടിയാണെന്നും ബസുടമകൾ പറയുന്നു. സർവീസ് നിർത്താൻ ജി ഫോം സമർപ്പിക്കുമെന്നും ബസുടമ സംയുക്ത സമിതി അറിയിച്ചിട്ടുണ്ട്.