
കൊല്ലം: സംസ്ഥാനത്തെ ദീർഘദൂര സ്വകാര്യ ബസുകളുടെ പെർമിറ്റ് സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമം.
140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരപരിധിയുള്ള റൂട്ടുകളിലും സ്വകാര്യ ബസുകള്‍ക്ക് സർവീസ് തുടരാൻ അനുമതിയായി.
കൊല്ലം-കുമളി, എറണാകുളം-കുമളി, കോട്ടയം-കുമളി, കോഴിക്കോട്-എറണാകുളം തുടങ്ങിയ പ്രധാന റൂട്ടുകളിലെ ബസുകളുടെ പെർമിറ്റുകളാണ് മോട്ടോർ വാഹന വകുപ്പ് ഇപ്പോള്‍ പുതുക്കി നല്‍കിയിരിക്കുന്നത്.
ദീർഘദൂര റൂട്ടുകളില്‍ സർവീസ് നടത്തിയിരുന്ന ഏകദേശം 241 സ്വകാര്യ ബസുകള്‍ക്ക്, നിബന്ധനകള്‍ക്കു വിധേയമായി പെർമിറ്റ് വൈകാതെ പുതുക്കുമെന്നാണു സൂചന. സ്വകാര്യ ബസുകള്‍ക്ക്, 140 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടുകളില്‍ സർവീസ് നടത്തുന്നതിനുണ്ടായിരുന്ന നിയന്ത്രണം ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിധി വന്ന് മാസങ്ങള്‍ക്കു ശേഷമാണ്, ദീർഘദൂര റൂട്ടുകളില്‍ നിലവിലുള്ള പെർമിറ്റുകള്‍ പുതുക്കിനല്‍കാനും പുതിയ പെർമിറ്റുകള്‍ അനുവദിക്കാനും മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചത്. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം ഓടുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകള്‍ റദ്ദാക്കാനുള്ള സർക്കാരിന്റെ ‘മോട്ടോർ വെഹിക്കിള്‍ സ്‌കീം’ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടിരുന്നു.



