play-sharp-fill
സ്വകാര്യ ബസ് വ്യവസായത്തെ ഇല്ലാതാക്കി ഇന്ധന വില വർദ്ധനവ്: മാർച്ച് രണ്ടിനു സ്വകാര്യ ബസ് പണിമുടക്ക്: മാർച്ച് ഒന്നിനു നാഗമ്പടത്ത് ബസ് ഉടമകളുടെ ധർണ

സ്വകാര്യ ബസ് വ്യവസായത്തെ ഇല്ലാതാക്കി ഇന്ധന വില വർദ്ധനവ്: മാർച്ച് രണ്ടിനു സ്വകാര്യ ബസ് പണിമുടക്ക്: മാർച്ച് ഒന്നിനു നാഗമ്പടത്ത് ബസ് ഉടമകളുടെ ധർണ

സ്വന്തം ലേഖകൻ

കോട്ടയം: അതിരൂക്ഷമായ ഇന്ധന വില വർദ്ധനവ് സ്വകാര്യ ബസ് വ്യവസായത്തെ ഇല്ലാതാക്കുമെന്ന് ആരോപിച്ച് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് രണ്ടിന് സ്വകാര്യ ബസ് പണിമുടക്ക് നടത്തും. പണിമുടക്കിനു മുന്നോടിയായി മാർച്ച് ഒന്നിനു ബസ് ഉടമകളുടെ നേതൃത്വത്തിൽ മാർച്ച് ഒന്ന് തിങ്കളാഴ്ച വൈകിട്ട് നാലു മുതൽ നാഗമ്പടം ബസ് സ്റ്റാൻഡിനു മുന്നിൽ ധർണ നടത്തും.

ഒൻപതു മാസത്തിനിടെ 21 രൂപ കൂടി ഡീസൽ വിലയിൽ വർദ്ധിച്ചതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലായതായി ഉടമകൾ പറയുന്നു. കൊവിഡ് ലോക്ക് ഡൗണിനു ശേഷം ജില്ലയിൽ 750 ൽ താഴെ സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് പുനരാരംഭിച്ചത്. ഇതിനിടെയാണ് ഓരോ ദിവസവും ഇന്ധന വില അമിതമായി വർദ്ധിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞാതായി സ്വകാര്യ ബസ് ഉമടകളുടെ സംഘടനകൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വില വർദ്ധിക്കുമ്പോഴും കേന്ദ്ര സർക്കാർ ഇന്ധന നികുതി പതിനാറ് രൂപ വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇന്ധന വിലയും, തൊഴിലാളികളുടെ ശമ്പളവും കഴിയുമ്പോൾ ഓരോ ദിവസവും സർവീസ് നടത്താൻ കടം പറയേണ്ട അവസ്ഥയിലാണ് സ്വകാര്യ ബസ് ഉടമകൾ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി നിരക്കുകൾ കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ മാർച്ച് ഒന്നിന് നാഗമ്പടം ബസ് സ്റ്റാൻഡിൽ സായാഹ്ന ധർണ നടത്തും. വൈകിട്ട് നാലിനാണ് ധർണ നടത്തുന്നത്. മാർച്ച് രണ്ടിന് അസോസിയേഷൻ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിലും പങ്കെടുക്കും.