play-sharp-fill
കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിലിടിച്ചു; എട്ട് വയസുകാരി ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്; സ്വകാര്യബസും ടോറസ് ലോറിയും ടിപ്പറും പിക്കപ്പുമാണ് അപകടത്തില്‍പെട്ടത്

കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിലിടിച്ചു; എട്ട് വയസുകാരി ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്; സ്വകാര്യബസും ടോറസ് ലോറിയും ടിപ്പറും പിക്കപ്പുമാണ് അപകടത്തില്‍പെട്ടത്

സ്വന്തം ലേഖകൻ

കോഴിക്കോട്: താമരശ്ശേരി കോരങ്ങാടിന് സ്വകാര്യബസ് നിയന്ത്രണംവിട്ട് മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. സംസ്ഥാന പാതയില്‍ മൂന്നാംതോട് ജിങ്ഷന് സമീപം സ്വകാര്യബസും ടോറസ് ലോറിയും ടിപ്പറും പിക്കപ്പുമാണ് അപകടത്തില്‍പെട്ടത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.


പരുക്കേറ്റ പിക്കപ്പ് ഡ്രൈവര്‍ മൂന്നാംതോട് സ്വദേശി ഗംഗാധരന്‍, ബസ് യാത്രക്കാരായ കല്‍പ്പറ്റ സ്വദേശിനി ശരീഫ, മകള്‍ ഫാത്തിമ, പുതുപ്പാടി സ്വദേശി അബ്ദുറഹ്‌മാന്‍ എന്നിവരെ താമരശ്ശേരി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും പേര്‍ക്ക് നിസ്സാര പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊയിലാണ്ടിയില്‍ നിന്ന് താമരശ്ശേരിക്ക് വരികയായിരുന്ന ഐശ്വര്യ ബസ്സാണ് അപകടം വരുത്തിയത്. ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. എതിരെ വന്ന ടിപ്പറിലും റോഡരികില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിയിലുമാണ് ബസ്സിടിച്ചത്.

ടിപ്പര്‍ മുന്നിലുണ്ടായിരുന്ന പിക്കപ്പിലും ഇടിച്ചു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പട്ടു.