
കോഴിക്കോട്: പതിനഞ്ച് വർഷം മുൻപ് സംസ്ഥാനത്തുണ്ടായിരുന്നത് 32,000 സ്വകാര്യ ബസുകള്‍.
ഇപ്പോള്‍ സർവീസ് നടത്തുന്നത് 8,000. സർവീസ് നിറുത്തിയത് 24,000 ബസുകള്‍.
സാമ്പത്തിക നഷ്ടം കാരണം ബസുകള്‍ തുച്ഛവിലയ്ക്ക് വിറ്റ് ഈ മേഖലയോട് വിടപറയുന്നവരുടെ എണ്ണം കൂടുന്നു.
വായ്പയെടുത്തും മറ്റും പുതിയ ബസ് വാങ്ങിയാലും നഷ്ടത്തിലാകുമോയെന്ന ആശങ്ക. മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി നാളെ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്പീഡ് ഗവർണർ, ജി.പി.എസ്, ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസുള്‍പ്പെടെ ഗതാഗതവകുപ്പിന്റെ അപ്രായോഗിക നടപടികളടക്കം വിനയായെന്നും ബസുടമകള്‍ പറയുന്നു. ഇലക്‌ട്രിക് സ്കൂട്ടറുകളും കാറും വ്യാപകമായതോടെ യാത്രക്കാർ നന്നേ കുറഞ്ഞു.
വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയില്‍ നിന്ന് അഞ്ചാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നില്ല. ലിമിറ്റഡ് സ്റ്റോപ്പ്, ദീർഘദൂര ബസ് പെർമിറ്റുകള്‍ കെ.എസ്.ആർ.ടി.സിക്ക് മാറ്റിക്കൊടുക്കുന്നതും തിരിച്ചടിയാവുകയാണെന്നും ബസുടുകള്‍.