
കൊച്ചി: സ്വകാര്യ ജീവനക്കാർ തമ്മിൽത്തല്ല് യാത്രക്കാർ നോക്കിനില്‍ക്കെ ആയിരുന്നു ബസ് ജീവനക്കാർ തമ്മിൽ കൊമ്പു കോർത്തത്. കൊച്ചി നേവല്‍ ബേസിന് സമീപത്തെ വാതുരുത്തി ബസ് സ്റ്റോപ്പിന് സമീപത്തായി കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്.
കാക്കനാട് നിന്നും ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇൻഷ ബസിലെ ജീവനക്കാരും ഫോർട്ട് കൊച്ചിയില്‍ നിന്നും ചിറ്റൂരിലേക്ക് പോവുകയായിരുന്ന പൊറ്റെക്കാട് ബസിലെ ജീവനക്കാരും തമ്മിലായിരുന്നു തർക്കം ഉണ്ടായത് .
പൊറ്റെക്കാട് ബസ് ഇൻഷ ബസില്‍ ഉരസിയതാണ് തർക്കത്തിന്റെ ആരംഭം . തുടർന്നുള്ള സംഘർഷത്തില്‍ ജാക്കി ലിവർ കൊണ്ട് പരുക്കേറ്റ ബസ് ജീവനക്കാരൻ അനസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹാർബർ പോലീസ് സംഘർഷത്തില്‍ ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group