സ്വകാര്യ ബസ് ജീവനക്കാരുടെ അക്രമത്തിൽ താഴെ വീണ യുവാവിന്റെ കാലുകളിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി.

Spread the love

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: കിഴക്കേക്കോട്ട കൂളിയാട്ട് രാജേഷാണ് ബസ് ജീവക്കാരുടെ അതിക്രമത്തിനിരയായത്.

46 വയസ്സുണ്ട്.രാജേഷിന്റെ ഇരുകാലുകള്ക്കും സാരമായ പരിക്കുണ്ട്.ഇടതുകാലില് ആറു ഒടിവുകളും വലതു കാലില് അഞ്ചു ഒടിവുകളും ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂത്തോട്ട-എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് അപകടത്തിനു കാരണമായത്.ബസ് സ്റ്റോപ്പിനു സമീപം ബസ് ജീവനക്കാര് സ്ഥിരമായി മദ്യപിക്കുന്നതിനെയും മൂത്രമൊഴിക്കുന്നതിനെയും രാജേഷ് ചോദ്യം ചെയ്തതില് പ്രകോപിതരായാണ് രാജേഷിനെ ബസ്സില് നിന്നും ഇവര് തള്ളിയിട്ടത്.

രാജേഷിനെ മർദ്ദിച്ചതിനു ശേഷം ഓടി ബസ്സില് കയറിയ ജീവനക്കാര്ക്കു പിന്നാലെ രാജേഷും ഓടിക്കയറിയപ്പോള് ചവിട്ടി താഴെയിടുകയും ബസ് മുന്നോട്ടെടുത്തപ്പോള് രാജേഷിന്റെ കാലുകളിലൂടെ പിന്ചക്രം കയറിയിറങ്ങുകയുമായിരുന്നു,സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്.