
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേയാട് കുണ്ടമണ്‍കടവില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മരുതംകുഴി സ്വദേശി പ്രശാന്താണ് (38) മരിച്ചത്. ബസിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് ഇയാളെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാഴ്ച മുന്‍പാണ് ഈയാള്‍ ഈ ബസ്സില്‍ ജോലിക്കായി എത്തിയതെന്ന് മറ്റ് ജീവനക്കാര്‍ പറഞ്ഞു.