നാട്ടുകാരുടെ ജീവനെടുക്കുന്ന സ്വകാര്യ ബസുകൾ; കോട്ടയം പുതുപ്പള്ളി റൂട്ടിൽ കഞ്ഞിക്കുഴിക്ക് സമീപം കൊടുംവളവിൽ റോങ് സൈഡിലൂടെ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ ; തലനാരിഴ്ക്ക് രക്ഷപ്പെട്ട് കാർ ഡ്രൈവർ; അപകടകരമായ രീതിയിൽ റോങ് സൈഡിലൂടെ കടന്നുവന്നത് കോട്ടയം പാമ്പാടി റൂട്ടിൽ ഓടുന്ന ടിഎൻഎസ് ബസ്
കോട്ടയം: കോട്ടയം പുതുപ്പള്ളി റൂട്ടിൽ കഞ്ഞിക്കുഴിക്ക് സമീപം അപകടകരമായി കൊടും വളവിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ
കഞ്ഞിക്കുഴി പുതുപ്പള്ളി റൂട്ടിൽ മടുക്കാനി ഭാഗത്ത് ഗതാഗത കുരുക്കിൽ കുടുങ്ങി റോഡിൻ്റെ ഒരു ഭാഗം പൂർണ്ണമായും വാഹനങ്ങൾ തിങ്ങി നിറഞ്ഞ് കിടക്കുകയായിരുന്നുമറുഭാഗത്ത് റോങ് സൈഡിലൂടെ അമിതവേഗതയിൽ കയറി വരുകയായിരുന്നു പാമ്പാടി കോട്ടയം റൂട്ടിലോടുന്ന ടിഎൻഎസ് ബസ്.
കൊടുംവളവിൽ അമിതവേഗതയിൽ റോങ് സൈഡിലൂടെ ബസ് വരുന്നത് കണ്ട് കാർ നിർത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ കഞ്ഞിക്കുഴി പുതുപ്പള്ളി റൂട്ടിൽ ആയിരുന്നു സംഭവം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടുവിൽ റോങ് സൈഡിലൂടെ കടന്നുവന്ന ബസ് ഇടവഴിയിലേക്ക് ഓടിച്ചു കയറ്റിയാണ് മറ്റ് വാഹനങ്ങൾ കടത്തി വിട്ടത്. അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് കാർ ഡ്രെെവർ പറഞ്ഞു
Third Eye News Live
0