
മഞ്ചേരി: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. എടതത്തനാട്ടുകര വെളിയഞ്ചേരി ചേരിപറമ്പ് താഴത്തേപീടിക മുഹമ്മദ് റഫീഖ് (60) ആണ് മരിച്ചത്. കല്ലടി എംഇസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആയിരുന്നു. അപകടത്തിൽ ഭാര്യ, മകൻ എന്നിവർക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകിട്ട് ആറോടെയാണ് അപകടം ഉണ്ടായത്. മഞ്ചേരിയിൽ നിന്നും വണ്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും എതിർദിശയിൽ നിന്നും വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ പറമ്പിലെ മതിലിൽ ഇടിച്ചാണ് നിന്നത്. ബസ് താഴേക്ക് പതിക്കാതിരുന്നത് വലിയ അപകടം ഒഴിവായി. റഫീഖിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group