play-sharp-fill
സ്വകാര്യ  ബസിൽ നിന്നും തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു ; വാതിൽ അടയ്ക്കാതെ മുന്നോട്ട് എടുത്തതാണ് അപകടകാരണം

സ്വകാര്യ  ബസിൽ നിന്നും തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു ; വാതിൽ അടയ്ക്കാതെ മുന്നോട്ട് എടുത്തതാണ് അപകടകാരണം

തൃശൂർ : തൃശ്ശൂരിൽ സ്വകാര്യ  ബസിൽ നിന്നും തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ഒല്ലൂർ അമ്മാടം സ്വദേശി ജോയ് (59) ആണ് മരിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസ്.

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടമുണ്ടായത്.
തൃശ്ശൂർ ഒല്ലൂരിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ നിന്നാണ് ജോയ് തെറിച്ചു വീണത്. വാതിൽ അടയ്ക്കാതെ സ്വകാര്യ ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. ഉടനെ തന്നെ ജോയ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിഒക്കെയാണ് മരണം.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് തൃശൂർ വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറിയും ഒരാൾ മരിച്ചിരുന്നു. 12 പേർക്ക് പരുക്കേറ്റു. ദേശമംഗലം മലബാർ എൻജിനീയറിങ് കോളേജിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഹോട്ടൽ ജീവനക്കാരിയായ മങ്ങാട് സ്വദേശി സരളയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുണ്ടന്നൂർ ചുങ്കം സെന്ററിന് സമീപത്തെ പുഷ്പ ഹോട്ടലിലേക്ക് മലബാർ എഞ്ചിനീയറിംഗ് കോളേജ് ബസാണ് പാഞ്ഞുകയറിയത്. വിദ്യാർത്ഥികളും അധ്യാപകരുമായി വടക്കാഞ്ചേരി ഭാഗത്തുനിന്നാണ് ബസ് വന്നിരുന്നത്. 11 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കേറ്റവരിൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടും.