video
play-sharp-fill

സ്വകാര്യ ബസുകാരുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരതയിലേക്ക് ഒരു അദ്ധ്യായം കൂടി : മകൾ ഇറങ്ങും മുൻപ് വണ്ടിയെടുത്തത് ചോദ്യം ചെയ്ത പിതാവിനെ ബസിൽ നിന്നും തള്ളിയിട്ടു ; കാലിലൂടെ ചക്രം കയറിയിറങ്ങി പിതാവിന്റെ തുടയെല്ലുകൾക്ക് ഗുരുതര പരിക്ക്

സ്വകാര്യ ബസുകാരുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരതയിലേക്ക് ഒരു അദ്ധ്യായം കൂടി : മകൾ ഇറങ്ങും മുൻപ് വണ്ടിയെടുത്തത് ചോദ്യം ചെയ്ത പിതാവിനെ ബസിൽ നിന്നും തള്ളിയിട്ടു ; കാലിലൂടെ ചക്രം കയറിയിറങ്ങി പിതാവിന്റെ തുടയെല്ലുകൾക്ക് ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കൽപ്പറ്റ: സ്വകാര്യ ബസുകളുടെ കണ്ണില്ലാത്ത ക്രൂരതയിലേക്ക് ഒരു അദ്ധ്യായം കൂടി. മകൾ കയറുമുൻപ് വണ്ടിയെടുത്തത് ചോദ്യം ചെയ്ത പിതാവിനെ ബസിൽ നിന്നും തള്ളിയിച്ചു. ബസിൽ നിന്നും വീണ പിതാവിന്റെ കാലിലൂടെ ചക്രം കയറിയിറങ്ങി. തുടയെല്ലുകൾക്ക് ഗുരുതരമായി പരിക്ക്. വയനാട് മീനങ്ങാടിയിലാണ് സംഭവം.

വയനാട് മീനങ്ങാടി കാര്യമ്പാടി സ്വദേശി ജോസഫിന് നേർക്കാണ് അതിക്രമം ഉണ്ടായത്. സുൽത്താൻ ബത്തേരിയിൽ നിന്ന് കൽപ്പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം ഉണ്ടായത്. മീനങ്ങാടിക്ക് അടുത്ത് 54 എന്ന സ്റ്റോപ്പിൽ ഇറങ്ങാനുള്ളതായിരുന്നു ജോസഫും മകൾ നീതുവും. അവിടെ ബി എഡ് കോളേജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. അതുകൊണ്ടു തന്നെ നിരവധി കുട്ടികൾ സ്റ്റോപ്പിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ, വിദ്യാർത്ഥികളെ കയറ്റാത്തിരിക്കാൻ ബസ് പതിവു പണി പയറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികളെ കയറ്റാതിരിക്കാനായി ബസ്സ്, നീതു ഇറങ്ങും മുൻപ് എടുത്തു. ഇതോടെ നീതു ബസിന് അടിയിലേക്ക് പോയി. പെട്ടെന്ന് റോഡിലേക്ക് ഉരുണ്ടതോടെ നീതു ചക്രത്തിന് അടിയിൽ നിന്നും രക്ഷപ്പെട്ടു. ഇതിനിടെ മകൾ ഇറങ്ങും മുൻപ് ബസ് സ്റ്റാർട്ട് ചെയ്തത് ചോദ്യം ചെയ്ത് ജോസഫ് വീണ്ടും ബസ്സിലേക്ക് കയറി. ഇതോടെ പ്രകോപിതരായ ബസ്സ് ജീവനക്കാർ ജോസഫിനെ പുറത്തേക്ക് തള്ളുകയായിരുന്നുവെന്ന് നീതു പറഞ്ഞു. താഴെ വീണ ജോസഫിന്റെ തുടയിലൂടെ ബസ്സിന്റെ പിൻചക്രം കയറിയിറങ്ങി. മുട്ടുചിരട്ട പൊടിഞ്ഞുപോയി.

ഗുരുതരമായി പരിക്കേറ്റ ജോസഫിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം നിർത്താതെ പോകുകയാണ് ബസുകാർ ചെയത്ത്. ബസ് തടഞ്ഞ നാട്ടുകാർ ടയറിന്റെ കാറ്റഴിച്ചുവിട്ടു. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ജോസഫിനെ വിദഗ്ധ ചികിൽസയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റും. നീതുവിന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്. കണ്ടക്ടറാണ് ജോസഫിനെ പിടിച്ചു തള്ളിയത്.

കൽപ്പറ്റബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ് എന്ന ബസിലാണ് സംഭവം നടന്നത്. സംഭവത്തിൽ ജോസഫിന്റെ മകൾ നീതു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.