video
play-sharp-fill
സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം..!! ഒളിവിൽ പോയ പ്രതി പിടിയിൽ

സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം..!! ഒളിവിൽ പോയ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: സ്വകാര്യ ബസിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്.

ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവം നടന്നത്. ആ സമയം ബസ്, ചെറുപുഴ സ്റ്റാൻഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാനായി പോയ സമയത്തായിരുന്നു സംഭവം. ഒരു യുവതി മാത്രമാണ് ഈ സമയം ബസിലുണ്ടായിരുന്നത്. യുവതിക്ക് എതിർ വശത്തുള്ള സീറ്റിൽ മാസ്‌ക് ധരിച്ചെത്തിയ ബിനു, നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

എതിർ സീറ്റിലിരുന്ന് ഇയാൾ നടത്തിയ പ്രവൃത്തിയുടെ ദൃശ്യങ്ങൾ യുവതി പകർത്തി. തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് യുവതി പിന്നീട് സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തൽ നടത്തുകയായിരുന്നു.

Tags :