തിരുവാർപ്പില്‍നിന്നു കോട്ടയത്തേക്കുള്ള സ്വകാര്യ ബസുകള്‍ നാഗമ്പടം ബസ് സ്റ്റാൻഡില്‍ എത്തുന്നില്ലെന്ന് പരാതി ; യാത്രാദുരിതത്തിന് ശാശ്വതപരിഹാരം കാണണമെന്ന ആവശ്യവുമായി എൻസിപി തിരുവാർപ്പ് മണ്ഡലം കമ്മിറ്റി

തിരുവാർപ്പില്‍നിന്നു കോട്ടയത്തേക്കുള്ള സ്വകാര്യ ബസുകള്‍ നാഗമ്പടം ബസ് സ്റ്റാൻഡില്‍ എത്തുന്നില്ലെന്ന് പരാതി ; യാത്രാദുരിതത്തിന് ശാശ്വതപരിഹാരം കാണണമെന്ന ആവശ്യവുമായി എൻസിപി തിരുവാർപ്പ് മണ്ഡലം കമ്മിറ്റി

സ്വന്തം ലേഖകൻ

തിരുവാർപ്പ്: തിരുവാർപ്പില്‍നിന്നു കോട്ടയത്തേക്കുള്ള സ്വകാര്യ ബസുകള്‍ നാഗമ്പടം ബസ് സ്റ്റാൻഡില്‍ എത്താത്തതിനെതിരേ പ്രതിഷേധം.നാഗമ്പടം സ്റ്റാൻഡിലെത്താൻ ടൗണില്‍നിന്നു വീണ്ടും പത്തു രൂപ മുടക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. പത്ത് ബസുകള്‍ ഈ റൂട്ടില്‍ സർവീസ് നടത്തുന്നുണ്ടെങ്കിലും ഒന്നോ രണ്ടോബസുകള്‍ മാത്രമാണ് നാഗമ്പടം സ്റ്റാൻഡില്‍ പോകുന്നത്.

നാഗമ്പടം, റെയില്‍വേ സ്റ്റേഷൻ തുടങ്ങി വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർ തിരുനക്കര എത്തി അവിടെനിന്നു മറ്റൊരു ബസില്‍ നാഗമ്പടത്തിനു പോകേണ്ട അവസ്ഥയാണ്. തന്മൂലം 25രൂപ മുടക്കിയാല്‍ മാത്രമേ തിരുവാർപ്പില്‍നിന്നു നാഗമ്ബടത്തെത്താൻ പറ്റൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവാർപ്പിലേക്ക് രാത്രി 9.30നുള്ള സ്റ്റേ ബസ് കെഎസ്‌ആർടിസി നിർത്തലാക്കിയതിനാല്‍ രാവിലെ 6.05നുള്ള ട്രിപ്പും അതിനു ശേഷമുള്ള കെഎസ്‌ആർടിസിയുടെ ട്രിപ്പും ഇപ്പാേഴില്ല. യാത്രാദുരിതത്തിന് ശാശ്വതപരിഹാരം കാണണമെന്ന് എൻസിപി തിരുവാർപ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.