
സിനിമാ പ്രേക്ഷകർ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഖലീഫ. മലയാളത്തില്‍ മാസ് സിനിമകളൊരുക്കി ആരാധകരെ സൃഷ്ടിച്ച വൈശാഖ് സംവിധാനം ചെയ്യുന്ന ഗ്യാങ്ങ്സ്റ്റര്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ഗ്ലിമ്ബ്‌സ് വീഡിയോ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടപ്പോള്‍ വലിയ സ്വീകരണമായിരുന്നു ലഭിച്ചത്.
ഈ വീഡിയോയില്‍ പൃഥ്വിയുടെ കഥാപാത്രമല്ലാതെ മുംബൈ അധോലോകത്തെ വിറപ്പിച്ച മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെ പറ്റി പരാമര്‍ശമുണ്ടായിരുന്നു.വീഡിയോ പുറത്തുവന്നത് മുതല്‍ ആരായിരിക്കും മാമ്പറക്കൽ അഹമ്മദ് അലിയെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോഴിതാ ഈ റോളില്‍ നടന്‍ മോഹന്‍ലാലാകും എത്തുക എന്ന് വ്യക്തമായിരിക്കുകയാണ് പൃഥ്വിരാജ്. ആദ്യഭാഗത്തില്‍ പൃഥ്വിരാജ് നായകനും രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലും പ്രധാന കഥാപാത്രമാകുമെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്.
പോക്കിരിരാജയ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയാണ് ഖലീഫ. അതേസമയം എമ്പുരാൻ എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ്- മോഹന്‍ലാല്‍ എന്നിവരും ഒന്നിക്കുകയാണ്. 2026 ഓണം റിലീസായാകും ഖലീഫ തിയേറ്ററുകളിലെത്തുക. ചിത്രത്തില്‍ ആമിര്‍ അലി എന്ന പ്രധാന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



