video
play-sharp-fill
കുഞ്ഞായിരിക്കുമ്പോൾ ഞാൻ എഴുതിയിരുന്ന വാക്കുകളെക്കാൾ മനോഹരമാണ് അഞ്ചുവയസുള്ള അല്ലിയുടെ ഭാഷ : മകളുടെ എഴുത്തിനെ വർണ്ണിച്ച് പൃഥ്വി

കുഞ്ഞായിരിക്കുമ്പോൾ ഞാൻ എഴുതിയിരുന്ന വാക്കുകളെക്കാൾ മനോഹരമാണ് അഞ്ചുവയസുള്ള അല്ലിയുടെ ഭാഷ : മകളുടെ എഴുത്തിനെ വർണ്ണിച്ച് പൃഥ്വി

സ്വന്തം ലേഖകൻ

കൊച്ചി: ലോകപിതൃദിനത്തിൽ അല്ലി ഡാഡയ്ക്ക് എഴുതിയ കത്ത് പങ്കുവെച്ച് പൃഥ്വിരാജ്. പ്രിയ സുഹൃത്ത് സച്ചിയുടെ മരണത്തിൽ വിഷമിച്ചിരിക്കുന്ന അച്ഛന്റെ ദു:ഖം മാറ്റി ഉന്മേഷഭരിതനാക്കാനാക്കാനുള്ളതാണ് അല്ലിയുടെ കത്ത്.

താൻ കുഞ്ഞായിരിക്കുമ്പോൾ എഴുതിയിരുന്ന വാക്കുകളേക്കാൾ മനോഹരമാണ് അവളുടെ വാക്കുകൾ എന്നാണ് പൃഥ്വി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അല്ലി പൃഥ്വിക്കെഴുതിയ കത്തിന്റെ ഉള്ളടക്കം

‘ഹാപ്പി ഫാദേഴ്‌സ് ഡേ. പ്രിയപ്പെട്ട ഡാഡ, ഇന്ന് ഡാഡയ്ക്ക് നല്ലൊരു ദിവസമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ദിവസമാണ് ഡാഡയ്ക്ക്ഏറ്റവും പ്രിയപ്പെട്ടതെന്ന് എനിക്കറിയാം. നല്ല ദിവസമായിരിക്കട്ടെ.’

പ്രിയസുഹൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ നിര്യാണത്തിൽ അതീവ ദു:ഖിതനായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൃഥ്വി. മനോഹരമായൊരു കുറിപ്പോടെയാണ് പൃഥ്വിയുടെ പോസ്റ്റ്.

‘കുറച്ച് ദിവസങ്ങളായി ഞാനാകെ അസ്വസ്ഥനായിരിക്കുന്നത് അവൾ കാണുന്നുണ്ട്. എനിക്കൊരു സമ്മാനം നൽകാൻ ഫാദേഴ്‌സ് ഡേ വന്നെത്താൻ കാത്തിരിക്കുകയായിരുന്നു അവൾ. അഞ്ചു വയസ്സുള്ളപ്പോൾ ഞാനെഴതിയിരുന്നതിനേക്കാൾ മനോഹരമാണ് അവളുടെ ഇംഗ്ലീഷ്.’ മകളുടെ കത്ത് പങ്കുവെച്ചുകൊണ്ട് പൃഥി കുറിച്ചു.