video
play-sharp-fill
”വീടുകളിലും, വിദ്യാലയങ്ങളിലും, അധ്യാപകരും, മാതാപിതാക്കളും കുട്ടികളെ പഠിപ്പിക്കേണ്ട ആദ്യ പാഠം സഹാനുഭൂതി : നടൻ പൃഥ്വിരാജ്

”വീടുകളിലും, വിദ്യാലയങ്ങളിലും, അധ്യാപകരും, മാതാപിതാക്കളും കുട്ടികളെ പഠിപ്പിക്കേണ്ട ആദ്യ പാഠം സഹാനുഭൂതി : നടൻ പൃഥ്വിരാജ്

കൊച്ചി: തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ് സുകുമാരന്‍. കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് സഹാനുഭൂതിയാണെന്നാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ”വീടുകളിലും, വിദ്യാലയങ്ങളിലും, അധ്യാപകരും, മാതാപിതാക്കളും കുട്ടികളെ പഠിപ്പിക്കേണ്ട ആദ്യ പാഠം സഹാനുഭൂതിയാണ് ”പൃഥ്വിരാജ് കുറിച്ചു.

ജനുവരി 15-നാണ് മിഹിര്‍ എന്ന 15 കാരന്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ 26 നിലയില്‍ നിന്ന് നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കുട്ടി മരണപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരികയും ചെയ്തു.

മിഹിറിന്റെ കൂട്ടുകാര്‍ അമ്മയ്ക്ക് അയച്ചു നല്‍കിയ ചാറ്റുകളിലാണ് കുട്ടി അനുഭവിച്ച ക്രൂരമായ റാഗിങിനെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. വാഷ് റൂമിലെത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും, ക്ലോസറ്റില്‍ മുഖം മുക്കി വച്ച് ഫ്‌ലഷ് അടിക്കുകയും, നിറത്തിന്റെ പേരില്‍ പരിഹസിക്കുകയും ചെയ്തു എന്ന് മിഹിറിന്റെ മാതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group