
കൃത്യമായി നികുതിയടച്ചു; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രത്തിന്റെ അംഗീകാരം; സന്തോഷം പങ്കുവെച്ച് സിനിമാ നിര്‍മാണ കമ്പനി
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രത്തിന്റെ അംഗീകാരം.
ജി എസ് ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെൻട്രല്‍ ബോര്‍ഡ് ഒഫ് ഇൻഡയറക്‌ട് ടാക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് കമ്പനിയ്ക്ക് ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി അടവ് സംബന്ധിച്ചാണ് അംഗീകാരം. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കമ്പനി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചു.
2019ല്‍ പുറത്തിറങ്ങിയ ‘നയൻ’ ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻ നിര്‍മിച്ച ആദ്യ സിനിമ. നിര്‍മാണ രംഗത്തും കമ്പനി സജീവമാണ്. രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമ ‘പേട്ട’യാണ് ആദ്യമായി വിതരണം ചെയ്ത ചിത്രം.
പിന്നീട് മാസ്റ്റര്‍, കെ ജി എഫ്, കാന്താര, 777 ചാര്‍ളി തുടങ്ങിയ വമ്പൻ ചിത്രങ്ങളും കമ്പനി കേരളത്തിലെത്തിച്ചു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസുമായി ചേര്‍ന്നും പൃഥ്വിരാജ് പ്രൊഡക്ഷൻസ് സിനിമകള്‍ നിര്‍മിക്കുന്നുണ്ട്.